പരുമല ▪️ ഒരു രൂപക്ക് ഹൃദയ പരിരക്ഷാ പാക്കേജുമായി പരുമല ഇന്റര്‍നാഷണല്‍ കാര്‍ഡിയോ തൊറാസിക്ക് സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2500 രൂപ വില വരുന്ന കാര്‍ഡിയാക് ചെക്കപ്പ് ഒരു രൂപയ്ക്ക് നല്‍കികൊണ്ടുള്ള പ്രഖ്യാപനം പ്രശസ്ത സിനിമാതാരം രമേശ് പിഷാരടി നിര്‍വഹിച്ചു.
ഇസിജി, എക്കോ, ബ്ലഡ് ഇന്‍വെസ്റ്റിഗേഷന്‍, കാര്‍ഡിയോളജിസ്‌ററ് കണ്‍സള്‍ട്ടേഷന്‍ അടങ്ങിയ ഈ പാക്കേജിന്റെ കാലാവധി 2024 മെയ് 15 വരെയാണ്.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയുടെ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സാമ്പത്തിക പരിമിതി ഉള്ളവര്‍ക്ക് 7,500 രൂപക്ക് ആന്‍ജിയോഗ്രാം, 75,000 രൂപക്ക് സിംഗിള്‍ സ്‌റ്റെന്റ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു നല്‍കുന്ന പ്രത്യേക പാക്കേജ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.
സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, ആശുപത്രി സിഇഒ ഫാ. എം.സി പൗലോസ്, പരുമല സെമിനാരി മാനേജര്‍ കെ.വി പോള്‍ റമ്പാന്‍, പ്രൊജക്റ്റ് ഡയറക്ടര്‍ വര്‍ക്കി ജോണ്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് നളിന്‍ കുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോര്‍ജ് കോശി, കണ്‍സള്‍ട്ടന്റ് ഡോ. റിനെറ്റ് സെബാസ്റ്റ്യന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. തോമസ് ജോണ്‍സന്‍ കോര്‍ എപ്പിസ്‌കോപ്പ, ചാപ്ലിന്‍ ഫാ. ജിജു വര്‍ഗീസ്, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഫാ. റോയ് പി. തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസഫ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. എബിന്‍ വര്‍ഗീസ്, കണ്‍സള്‍ട്ടന്റുമാരായ ഡോ. നകുല്‍ മഹേഷ് ബാബു, ഡോ. ജോയല്‍ ജെ. കണ്ടത്തില്‍, ഡോ. ആര്യ .എസ്, പീഡിയാട്രിക്ക് കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷ ചന്ദ്ര ബാബു, കാര്‍ഡിയാക് അനസ്‌തേഷ്യ ഡോ. ഷാനില്‍ ജോസ്, ഡോ. ബ്രൈറ്റ് പി. ജേക്കബ് മറ്റു ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.