പരുമല ▪️ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 122ാം ഓര്‍മ്മപ്പെരുന്നാള്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും.
26ന് രാവിലെ 7.30ന് വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന- അലക്‌സിയോസ് മാര്‍ യൗസേബിയോസ്
ഉച്ചകഴിഞ്ഞ് 2ന് പെരുന്നാള്‍ കൊടിയേറ്റ്- ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ.
3ന് തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം.
27ന് രാവിലെ 10ന് ബസ്‌ക്യോമ്മോ സമ്മേളനം. ഉദ്ഘാടനം-ഡോ. ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ്
2ന് യുവജന സമ്മേളനം. 4ന് ഗ്രിഗോറിയന്‍ പ്രഭാഷണ. ഉദ്ഘാടനം-ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്.
7ന് കന്‍വന്‍ഷന്‍ പ്രസംഗം- ഫാ. തോമസ് രാജു
28ന് രാവിലെ 10ന് പരിമളം മദ്യവര്‍ജ്ജന ബോദവല്‍ക്കരണം. ഉദ്ഘാടനം- മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
ഉച്ചകഴിഞ്ഞ് 2ന് വിവാഹ ധനസഹായ വിതരണം. ഉദ്ഘാടനം- മന്ത്രി വീണാ ജോര്‍ജ്.
29ന് രാവിലെ 10ന് ഗുരുവിന്‍ സവിധേ. ഉദ്ഘാടനം ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്.
ഉച്ചകഴിഞ്ഞ് 2ന് ശുശ്രൂഷക സംഗമം. ഉദ്ഘാടനം- കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്.
30ന് രാവിലെ 10ന് അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം. ഉദ്ഘാടനം- ഡോ. യൂഹാനോന്‍ മാര്‍ ക്രസോസ്റ്റമോസ്. ഉച്ചകഴിഞ്ഞ് 2ന് പിതൃസ്മൃതി സമ്മേളനം.
31ന് രാവിലെ 10ന് പരിസ്ഥിതി സെമിനാര്‍. ഉദ്ഘാടനം- പ്രേംകൃഷ്ണന്‍ (ജില്ലാ കളക്ടര്‍)
ഉച്ചകഴിഞ്ഞ് 2ന് പേട്രണ്‍സ് ഡേ സെലിബ്രേഷന്‍.
നവംബര്‍ 1ന് രാവിലെ 10ന് അഖില മലങ്കര പ്രാര്‍ത്ഥനായോഗം ധ്യാനം. 10.30ന് സന്ന്യാസ സമൂഹം സമ്മേളനം.
ഉച്ചകഴിഞ്ഞ് 3ന് തീര്‍ത്ഥാടന വാരാഘോഷ സമാപന സമ്മേളനം.
വൈകിട്ട് 5.45ന് കാതോലിക്കാ ബാവ, മെത്രാപ്പോലീത്താമാര്‍ എന്നിവരെ പള്ളിയിലേക്ക് സ്വീകരിക്കുന്നു.
6ന് പെരുന്നാള്‍ സന്ധ്യാ നമസ്‌കാരം. 8ന് ശ്ലൈഹിക വാഴ് വ്.
8.15ന് ഭക്തിനിര്‍ഭരമായ റാസ. 10.3ന് ഭക്തിഗാനാര്‍ച്ചന.
നവംബര്‍ 2ന് രാവിലെ 8.30ന് വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന- ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ. 10.30ന് ശ്ലൈഹിക വാഴ് വ്.
12ന് മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ത്ഥി പ്രസ്ഥാന സമ്മേളനം. ഉദ്ഘാടനം- ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ.
ഉച്ചകഴിഞ്ഞ് 2ന് ഭക്തിനിര്‍ഭരമായ റാസ. 3ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൊടിയിറക്ക്.