പാലക്കാട് ▪️ ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടില്‍ നിയമ പോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിഎല്‍ഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ. സുരേന്ദ്രന്‍ സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു. ഇരട്ട വോട്ടില്‍ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ ഈ ചിത്രം അപ്‌ലോഡ് ചെയ്യും.
സത്യവാങ്മൂലം എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
സിപിഎം കോടതിയെ സമീപിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇരട്ടവോട്ടുകള്‍ യുഡിഎഫ് ചേര്‍ത്തത് സര്‍ക്കാര്‍ സഹായത്തോടെയാണ്. അത് അടിത്തറ തകര്‍ത്തെന്ന് സിപിഎം തിരിച്ചറിയാന്‍ വൈകി. സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് എന്ത് കാര്യം? ഇരട്ട വോട്ടുകള്‍ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിംഗ് വോട്ടുകള്‍ക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രന്‍
ഇരട്ട വോട്ടില്‍ ഇടതുമുന്നണി കോടതിയില്‍ പോകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആദ്യം പരാതി ഉന്നയിച്ചത് യുഡിഎഫാണ്. തെരഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണിത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങള്‍ ഇത് വിടില്ല. ഇരട്ട വോട്ടിന്റെ പിന്നാലെ പോകും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നല്‍കുന്നത്. കളവ് നടന്നിട്ട് പൊലിസില്‍ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ? പൊലീസാണ് കളവിനെ പ്രതിരോധിക്കേണ്ടത്. സിപിഎം ആത്മ പരിശോധന നടത്തണമെന്നും രാഹുല്‍ പറഞ്ഞു.