മഞ്ചേരി ▪️ ഡിഎംകെ സഖ്യം സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടോയെന്ന ചോദ്യത്തോട് തമിഴില്‍ മറുപടിയുമായി പി.വി അന്‍വര്‍. ‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല’ എന്നായിരുന്നു അന്‍വറിന്റെ മറുപടി.
പലയിടത്തും തന്റെ പരിപാടിയിലേക്ക് വരുന്നവരെ പൊലീസ് തടഞ്ഞെന്നും അന്‍വര്‍ ആരോപിച്ചു. വിശദീകരണ യോഗ വേദിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് അന്‍വര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്.
‘ട്രാഫിക് നിയന്ത്രണത്തിന്റെ പേരില്‍ വലിയ തോതില്‍ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ആയിക്കോട്ടെ. സംസ്ഥാന ഡിഎംകെ നേതാക്കളുടെ വീട്ടില്‍ പൊലീസ് എത്തിയിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസ് എത്തുന്നത്. ഇതൈാക്കെ ആളുകള്‍ അറിയണം’ എന്നും അന്‍വര്‍ പറഞ്ഞു.
ശേഷമാണ് ഡിഎംകെ സഖ്യം സംബന്ധിച്ച ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.
‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല. എല്ലാം ശരിതാനെ. മുന്നാടിയാ കോണ്‍ഫിഡന്‍സ് ഇരിക്കെ, ഇപ്പോഴും, നാളേക്കും കോണ്‍ഫിഡന്‍സ് ഇരിക്ക്’ എന്നായിരുന്നു മറുപടി.
മുഴുവനായി തമിഴിലേക്ക് മാറിയോ എന്ന ചോദ്യത്തോട് ‘തമിഴ് മട്ടും താ ഇനി പേസും’ എന്നും പ്രതികരിച്ചു. തമിഴ് ബന്ധം ഉറപ്പിച്ചോ എന്ന ചോദ്യത്തോട് എപ്പോഴെ ഉറപ്പിച്ചു എന്നും പി.വി അന്‍വര്‍ മറുപടി നല്‍കി.
പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സദസാണ് അന്‍വര്‍ വിശദീകരണ യോഗത്തിനായി മഞ്ചേശ്വരത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം പേരെ വിശദീകരണ യോഗത്തിലേക്ക് അന്‍വര്‍ പ്രതീക്ഷിക്കുന്നതിനാല്‍ തന്നെ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
രാജീവ് ഗാന്ധി ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്താണ് വേദി ഒരുക്കിയത്. റെഡി ടു ചേഞ്ച് എന്നെഴുതിയ ഫഌ്‌സ് ബോര്‍ഡുകളും ഡെമോക്രാമിറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിനൊപ്പം പന്തവും ഉദയസൂര്യനും ഉള്‍പ്പെടുന്ന ചിഹ്നവും ഉള്‍പ്പെടുത്തിയ പോസ്റ്ററും വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ കേരളം, വീ ആര്‍ വണ്‍ എന്നും അതില്‍ എഴുതിയതായി കാണാം.