▶️രണ്ടും കല്‍പ്പിച്ചിറങ്ങി അന്‍വര്‍; ആയിരങ്ങള്‍ ഒഴുകിയെത്തി

0 second read
0
516

നിലമ്പൂര്‍ ▪️ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിശദീകരണ യോഗത്തില്‍ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍.

മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ താന്‍ തള്ളി പറയില്ലെന്നും അന്‍വര്‍ വിശദമാക്കി. പാര്‍ട്ടി സാധാരണ സഖാക്കളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ ചന്തക്കുന്നിലെ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ആയിരങ്ങളാണ് പങ്കെടുക്കാനെത്തിയത്.

‘മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങി. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. സഖാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിക്ക് സമയം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു.

ഞാന്‍ കേരള രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു. എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്റെ വാപ്പ തന്നെയായിരുന്നു. വര്‍ഗീയ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിശക്തനായ നേതാവെന്നതായിരുന്നു എന്റെ വിശ്വാസം.

കേരളത്തിന്റെ നിയമസഭയില്‍ കഴിഞ്ഞ എട്ട് വര്‍ഷം പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ നടത്തുന്ന ആരോപണങ്ങള്‍ ഞാന്‍ പ്രതിരോധിച്ചു.

എത്ര ശത്രുക്കളെ ഞാനുണ്ടാക്കി. ഒരിക്കലും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഞാന്‍ തള്ളി പറയില്ല. പാര്‍ട്ടി സാധാരണ സഖാക്കളാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും പുഴുക്കുത്തുകളെ പുറത്ത് ആക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കണ്ട് 37 മിനിറ്റ് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ വോട്ട് കണ്ടാണ് ജയിച്ചത് എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് കെട്ട് പോയന്ന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഈ നാട്ടിലെ സ്ഥിതി അറിയാമോ എന്ന് നേരിട്ട് ചോദിച്ചു.

ആ സൂര്യന്‍ കെട്ട് പോയന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് ഇടറി. ജനങ്ങള്‍ക്ക് സിഎമ്മിനോട് വെറുപ്പെന്ന് പറഞ്ഞു,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പൊലീസിലെ 25 ശതമാനം പൂര്‍ണമായി ക്രിമിനല്‍വത്കരിക്കപ്പെട്ടെന്നും പലരും അനുഭവസ്ഥരാണെന്നും അന്‍വര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് വന്ന, പിടിച്ചെടുത്ത് സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ട, നാടിന്റെ സ്വത്തായി മാറേണ്ട സ്വര്‍ണം വലിയൊരു ശതമാനം അടിച്ച് മാറ്റുന്നു.

അതുമായി ബന്ധപ്പെട്ട് നാട്ടില്‍ കൊലകള്‍ നടക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കോഴിക്കോട് വിമാനത്താവളം വഴി ഈ വലിയ തട്ടിപ്പ് നടക്കുന്നതായും അന്‍വര്‍ വ്യക്തമാക്കി. താന്‍ രണ്ട് പേരുടെ കഥ പൊതു സമൂഹത്തില്‍ കൊണ്ടുവന്നിട്ടും എസ്‌ഐടി അന്വേഷിക്കുന്നില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

ലോബിയെ സഹായിക്കാനാണോ അന്‍വര്‍ ഈ വിഷയം ഉന്നയിച്ചതെന്ന രീതിയില്‍ കൊണ്ടെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം പൊലീസ് അല്ല ആര് പിടിച്ചാലും കസ്റ്റംസില്‍ കൊടുക്കണമെന്നും അതാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞതല്ല നിയമമെന്നും അന്‍വര്‍ പറയുന്നു. ‘

ക്യാരിയര്‍മാരായവരോട് സംസാരിക്കുമ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാകുന്നത്. ഈ സ്വര്‍ണം കൊണ്ടു വരുന്ന ക്യാരിയര്‍ നല്ല പാക്കിങ്ങോട് കൂടിയാണ് സ്വര്‍ണം കൊണ്ടുവരുന്നത്. കസ്റ്റംസിന് അത് സ്‌കാനറില്‍ കാണാം.

അവര്‍ കാണാത്ത പോലെ കടത്തി വിടുന്നു. കടത്തി വിടുമ്പോള്‍ പാസ്‌പോര്‍ട്ട് ഡീറ്റെയില്‍സ് സുജിത് ദാസിനും സംഘത്തിനും നല്‍കും. പുറത്ത് വന്നാല്‍ പൊലീസ് കൊണ്ടുപോകുന്നു. രണ്ട് കിലോ സ്വര്‍ണം കിട്ടിയാല്‍ എത്ര ഹാജരാക്കണമെന്ന് അവര്‍ തീരുമാനിക്കും’; അന്‍വര്‍ പറഞ്ഞു.

തെളിവും താന്‍ ഉണ്ടാക്കി നല്‍കണമേണ്ട സാഹചര്യമാണെന്നും അന്വേഷണസംഘം അന്വേഷിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹക്കുറ്റമായ വയര്‍ലെസ് ചോര്‍ത്തിയതില്‍ പോലും ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്തിയപ്പോഴാണ് തന്റെ കണ്ണ് തുറക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

ഷാജന്‍ സ്‌കറിയയെ കേസില്‍ കുടുക്കാതെ എഡിജിപി അജിത് കുമാറും പൊളിറ്റക്കല്‍ സെക്രട്ടറി പി. ശശിയും സംരക്ഷിക്കുന്നതില്‍ കാരണമുണ്ടാകുമല്ലോയെന്നും പി.വി അന്‍വര്‍ ചൂണ്ടിക്കാട്ടി.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…