മാവേലിക്കര ▪️മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന പി.യു റഷീദിന്റെ സ്മരണാര്‍ഥം മാവേലിക്കര മീഡിയ സെന്റര്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് ദീപിക മാന്നാര്‍ ലേഖകന്‍ ഡൊമനിക് ജോസഫ് അര്‍ഹനായി.
പതിനായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് മാവേലിക്കര വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മാനിക്കും.
മാവേലിക്കര മീഡിയ സെന്റര്‍ പ്രസിഡന്റ് എസ്. അഖിലേഷ് അധ്യക്ഷനാകും. ഭരണിക്കാവ് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കോശി അലക്‌സ് പി.യു. റഷീദ് അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് മീഡിയ സെന്റര്‍ സെക്രട്ടറി യു.ആര്‍ മനു, ട്രഷറര്‍ പി. പ്രമോദ് എന്നിവര്‍ അറിയിച്ചു.