വയനാട് ▪️ നടവയല്‍ കാര്‍ഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഒരുമ എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ വയനാട് നടവയല്‍ മുക്തി ഡി. അഡിക്ഷന്‍ സെന്ററില്‍ നടത്തി.
അത്ത പൂക്കള മത്സരം, ക്വിസ്, ബലൂണ്‍ പൊട്ടിക്കല്‍, കസേര കളി, സ്പൂണ്‍ റേസ്, കുപ്പിയില്‍ വെള്ളം നിറക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
കുമാരി വൈഗ അനീഷിന്റെ മോഹിനിയാട്ടം പരിപാടിയുടെ പ്രത്യേകതയായിരുന്നു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സരിത വി.എസ് അദ്ധ്യക്ഷത വഹിച്ചു.
മുള്ളന്‍ കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അദ്ധ്യാപകന്‍ ബിജോയി മാത്യു ഓണ സന്ദേശം നല്‍കി. ഉമേഷ് വൈ ഡേവിഡ്, സ്റ്റീഫന്‍സണ്‍ ജേക്കബ്ബ്, ആലീസ് ജോയി, മേരി കുര്യന്‍, മല്ലന്‍ ചേകാടി, കാവലന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാവടം പൊന്‍ കതിര്‍ നാടന്‍ കലാ പഠന കേന്ദ്രം നാടന്‍ പാട്ടുകളും ജി.ജി കളരി സംഘം കളരിപയറ്റും കാവടം ട്യൂഷന്‍ സെന്റര്‍ തിരുവാതിരയും അവതരിപ്പിച്ചു. മത്സര വിജയികള്‍ക്ക് റവ. സുജിന്‍ വര്‍ഗീസ് സമ്മാനദാനം നിര്‍വഹിച്ചു. കാര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററിലെ 150 കുട്ടികള്‍ ഓണ സംഗമത്തില്‍ പങ്കെടുത്തു