മംഗല്‍പാടി: ദേശീയ പാതയിലെ അലങ്കാര പനകള്‍ക്ക് ഡയാലിസിസ് സെന്ററില്‍ പുതു ജീവന്‍.
യാത്രക്കാരെ വളരെയധികം ആകര്‍ഷിച്ചിരുന്ന കുമ്പള ദേശീയ പാതയിലെ പാലത്തിന് സമീപത്ത് നിന്നും പിഴുതെടുത്ത കൂറ്റന്‍ അലങ്കാര പനകള്‍ക്കാണ് മംഗല്‍പാടി താലൂക്ക് ആശുപത്രി വളപ്പിലുള്ള ഡയാലിസിസ് സെന്ററിന്റെ മുറ്റത്ത് പുതുജീവന്‍ നല്‍കിയത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പിഴുതെടുത്ത അലങ്കാര പനകള്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെയും മംഗല്‍പാടി താലൂക്ക് ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെയാണ് ഡയാലിസിസ് സെന്ററിന്റെ മുറ്റത്ത് നട്ടുപിടിപ്പിച്ചത്.
ഇനി ആരോഗ്യ പ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രതയിലും പരിചരണത്തിലും ഇതിന് പുതുജീവനേകും. വളരെ സൂഷ്മമായും ജാഗ്രതയോടെയുമാണ് പന മരങ്ങള്‍ മംഗല്‍പ്പാടിയില്‍ എത്തിച്ചത്.
മഴ കുറഞ്ഞതോട് കൂടി നല്ല പരിചരണം വേണ്ടി വരുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഐസിയു വിലെ രോഗിയെ പോലെ പരിചരിച്ച് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായിരിക്കുകയാണ് ജീവനക്കാര്‍. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാന്റി കെ.കെ നേതൃത്വം നല്‍കി.
- ഹകീം കമ്പാര്‍