
ആലപ്പുഴ▪️ ഓണ്‍ലൈനായി ചേര്‍ത്തല സ്വദേശികളുടെ പണം തട്ടിയ കേസില്‍ അന്താരാഷ്ട്ര കുറ്റവാളികള്‍ അറസ്റ്റില്‍.
തായ്‌ലാന്‍ഡ് സ്വദേശികളായ വാങ്ങ് ചുന്‍ വെല്‍ (26), ഷെന്‍ വെല്‍ ചുങ്ങ് (35) എന്നിവര്‍ ആണ് അറസ്റ്റിലായത്. 7.65 കോടി രൂപയാണ് ഡോക്ടര്‍മാരായ ദമ്പതികളില്‍ നിന്ന് ഇവര്‍ തട്ടിയത്. പ്രതികളെ കേരളത്തില്‍ എത്തിച്ചു, ഇവരെ വിശദമായി ചോദ്യം ചെയ്യും.
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെയാണ് ദമ്പതിമാരില്‍ നിന്ന് പണം തട്ടിയത്. കേസില്‍ നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ നിര്‍മല്‍ ജെയിന്‍, റാം എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതികള്‍ തായ്‌ലാന്‍ഡ് സ്വദേശികളാണെന്ന് കണ്ടെത്തിയത്.
മറ്റൊരു കേസില്‍ അഹമ്മദാബാദ് പൊലീസ് വാങ്ങ് ചുന്‍ വെല്‍, ഷെന്‍ വെല്‍ ചുങ്ങ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. അവിടെ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.