▶️ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേഭം സ്ഥിരീകരിച്ചു

0 second read
0
580

രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ബിഎ.5.2.1.7 അഥവാ ബിഎഫ്.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് ബിഎ.5.2.1.7 അഥവാ ബിഎഫ്.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു.

എല്ലാ ജില്ലകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

എങ്കിലും എല്ലാവരും ശ്രദ്ധിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.

Load More Related Articles
Load More By News Desk
Load More In HEALTH

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…