ന്യൂഡല്‍ഹി ▪️ പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍.എന്‍ പിള്ള (101) അന്തരിച്ചു.
ആകസ്മികം എന്ന പുസ്തകത്തിന് 2020ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
1924ല്‍ വൈക്കത്തായിരുന്നു എന്‍ എന്‍ പിള്ളയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു പഠനം. ആദ്യകാലത്ത് കവിതകളില്‍ തുടങ്ങിയതാണ് എന്‍.എന്‍ പിള്ളയുടെ സാഹിത്യശാഖ. പിന്നീട് നാടകങ്ങളിലേക്ക് തിരിച്ചു.
1951ല്‍ ഡല്‍ഹിയില്‍ ആകാശവാണിയില്‍ ജീവനക്കാരനായി എത്തി. ഈ വെളിച്ചം നിങ്ങളുടേതായിരുന്നു, ചെരിപ്പു കടിക്കില്ല, പ്രളയം തുടങ്ങിയവയാണ് പ്രശസ്തമായ നാടകങ്ങള്‍. 1975ല്‍ നാടകത്തിനായി കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2010ല്‍ സമഗ്ര സംഭവനയ്ക്കുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.