▶️ചെങ്ങന്നൂര്‍ നഗരസഭ: 16 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് ഓംബുഡ്‌സ്മാന്‍ നോട്ടീസ്; വിചാരണ 25ന്

4 second read
0
817

ചെങ്ങന്നൂര്‍▪️ നഗരസഭയിലെ 16 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നല്‍കിയ പരാതിയിന്‍മേല്‍ തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ നോട്ടീസ് നല്‍കി.

അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും സാമ്പത്തിക നഷ്ടവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കെതിരെ ചെങ്ങന്നൂര്‍ ളാഹശേരി വേങ്ങൂര്‍ വീട്ടില്‍ രമേശ് ബാബു തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാനില്‍ നല്‍കിയ പരാതിയിലാണ് നോട്ടീസ് അയച്ചത്.

കേസിന്‍മേല്‍ 25ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിചാരണയ്ക്കായി ഹാജരാകണം.

ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍, മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ സൂസമ്മ ഏബ്രാഹം, മറിയാമ്മ ജോണ്‍ ഫിലിപ്പ്, കൗണ്‍സിലര്‍മാരായ രാജന്‍ കണ്ണാട്ട്, റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരയ്ക്കല്‍, മനീഷ് കെ.എം, ശരത് ചന്ദ്രന്‍, കുമാരി .റ്റി, ഷേര്‍ളി രാജന്‍, ഓമന വര്‍ഗീസ്, പി.ഡി മോഹനന്‍, ഗോപു പുത്തന്‍മഠത്തില്‍, അര്‍ച്ചന കെ. ഗോപി, മിനി സജന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

11-12-2021ല്‍ സര്‍ക്കാരില്‍ നല്‍കിയ പരാതിയിന്‍മേല്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം റീജണല്‍ പെര്‍ഫോര്‍മെന്‍സ് ഓഡിറ്റര്‍ 6-12-2021ല്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടും ശുപാര്‍ശകളും അനുസരിച്ച് നടപടിയെടുക്കണമെന്നും ഇവരില്‍ നിന്നും നഗരസഭയുടെ സാമ്പത്തിക നഷ്ടം ഈടാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പരാതിയില്‍ പറയുന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്….

ഭരണഘടനാവിരുദ്ധവും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചെങ്ങന്നൂര്‍ നഗരസഭ ഭരണസമിതി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാര്‍, മുന്‍ നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് റീജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് സംഘത്തിന്റെ റിപ്പോര്‍ട്ട്.

എല്‍എസ്ജിഡി ഓംബുഡ്‌സ്മാന്‍, എല്‍എസ്ജിഡി െ്രെടബ്യൂണല്‍, സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ എന്നീ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് അനന്തരനടപടികള്‍ സ്വീകരിക്കണം എന്നാണ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 19.11.2021 ലെ എസി4/125/2021/ത.സ്വ.ഭ.വ നമ്പര്‍ കത്ത് പ്രകാരം ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി കൂടിയായ റീജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പിരശോധനാ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

ഗവ.അഡീഷണല്‍ സെക്രട്ടറി & റീജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ രാഗേഷ് .ഡി, സെക്ഷന്‍ ഓഫീസര്‍ ഷാനി എസ്.എസ്, അസിസ്റ്റന്റ്് സെക്ഷന്‍ ഓഫീസര്‍ രാജേഷ് .പി, അസിസ്റ്റന്റ ് സെക്ഷന്‍ ഓഫീസര്‍ സുജീര്‍ പി.എസ്, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് സുജിതകുമാരി .എ, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ദിവ്യ ഡി. രാജന്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

ചെങ്ങന്നൂര്‍ നഗരസഭയില്‍ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായി അഴിമതികളെ കുറിച്ച് ചെങ്ങന്നൂര്‍ സ്വദേശി രമേശ് ബാബു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.

കൊല്ലം റീജിയണല്‍ പെര്‍ഫോമന്‍സ് ആഡിറ്റ് വിഭാഗം ഗവണ്‍മെന്റ ് അഡീഷണല്‍ സെക്രട്ടറി കൂടിയായ റീജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തില്‍ 2021 നവംബര്‍ 24, 25 തീയതികളില്‍ ചെങ്ങന്നൂര്‍ നഗരസഭാ കാര്യാലയം സന്ദര്‍ശിക്കുകയും പരാതിയില്‍ ആരോപിക്കപ്പെട്ട വിഷയങ്ങളിന്‍മേല്‍ സ്ഥലപരിശോധന ഉള്‍പ്പടെ വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.

ചെങ്ങന്നൂര്‍ നഗരസഭാ കാര്യാലയവും പരാതിയില്‍ പരാമര്‍ശിച്ചതും
അല്ലാത്തതുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച റീജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് സംഘം നഗരസഭാ ഭരണസമിതിയുടേയും പ്രത്യേകിച്ച് ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പും നിലവിലെ നഗര സഭാകൗണ്‍സിലര്‍മാരും മുന്‍ നഗരസഭാചെയര്‍മാന്‍മാരുമായ തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ട്, ഷിബുരാജന്‍ എന്നിവര്‍ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും കേരള മുനിസിപ്പല്‍ ആക്ടിലെ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയതായി നഗരസഭയുടെ തീരുമാനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

ആയതിനാല്‍ കേരള മുനിസിപ്പല്‍ ആക്ടിന്റെ ചട്ടം 61 പ്രകാരം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ചെങ്ങന്നൂര്‍ നഗരസഭ ഭരണസമിതിക്കുമേല്‍ ഏര്‍പ്പെടുത്താവുന്നതാണന്നും പറയുന്നു.

മിനിറ്റ്‌സ് തിരുത്തല്‍

നഗരസഭാ കൗണ്‍സിലിന്റെ 31.03.2021 ലെ മിനിറ്റ്‌സ് മാന്വല്‍ ആയി ചെയര്‍പേഴ്‌സണ്‍ തിരുത്ത് വരുത്തിയത് ഗുരുതരമായ കൃത്യവിലോപവും കുറ്റകരമായ ഗൂഢാലോചനയും ജനപ്രതിനിധിസഭയോടുള്ള അവഹേളനവുമാണ്.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബോധ പൂര്‍വ്വം നടത്തിയ മിനിറ്റ്‌സിന്റെ തിരുത്തല്‍ തല്‍പരകക്ഷികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് വേണ്ടിയാണെന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

നഗരസഭ കൗണ്‍സിലിന്റെ മിനിറ്റ്‌സില്‍ കൃത്രിമം കാട്ടിയ ചെയര്‍പേഴ്‌സന്റെ നടപടിക്കെതിരെ ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് യഥാസമയത്ത് നഗരസഭാ സെക്രട്ടറി പരാതി നല്‍കിയിട്ടും ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ ഒന്നുംതന്നെ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

കുറ്റകരമായ പ്രവൃത്തികളുണ്ടായിട്ടും നടപടികള്‍ സ്വീകരിക്കാത്തതിന് പിന്നില്‍
നഗരസഭാ ചെയര്‍പേഴ്‌സണും, കൗണ്‍സിലര്‍മാരും, പൊലീസും ചേര്‍ന്നുള്ള അട്ടിമറി പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് പരിശോധനാ സംഘം വിലയിരുത്തുന്നു.

ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 21ാം വാര്‍ഡില്‍ തൃച്ചിറ്റാറ്റ്
ക്ഷേത്രത്തിന് സമീപം ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവ് ജോണ്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള 3 മുറിയും അടുക്കളയും ഉള്ള ഓടിട്ട കെട്ടിടം നിയമവിരുദ്ധമായി പുതുക്കി പണികഴിപ്പിക്കുന്നതായ പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം.

അഗതി മന്ദിരം

ചെങ്ങന്നൂര്‍ നഗരസഭയിലെ 6ാം വാര്‍ഡിലാണ് അഗതി മന്ദിരം നടത്തി വന്നിരുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. പദ്ധതി വിഹിതമായ 23,36,647/ രൂപ ചെലവഴിച്ചാണ് വയല്‍ നികത്തിയ വസ്തുവില്‍ ടി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

ഇക്കാര്യം ചെങ്ങന്നൂര്‍ വില്ലേജ് ഓഫീസറുടെ 20.10.2021 തീയതിയിലെ 499/2021 എന്ന കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 28.10.2019 ലെ കൗണ്‍സില്‍ യോഗത്തിലെ
2ാം നമ്പര്‍ തീരുമാനപ്രകാരം, അഗതി മന്ദിരം ഏറ്റെടുത്ത് നടത്തുവാന്‍ താത്പര്യമുള്ള വ്യക്തികളോ, സ്ഥാപനങ്ങളോ നഗരസഭാ പരിധിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആയത് സംബന്ധിച്ച് പത്രപ്പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് പരിശോധിച്ച് പരിഗണിക്കണമെന്നും 15 ദിവസത്തിനുള്ളില്‍ ആരും താത്പര്യം അറിയിച്ചില്ലെങ്കില്‍ നേരത്തെ താല്‍പര്യമറിയിച്ച് വന്നിട്ടുള്ള പത്തനാപുരം ഗാന്ധിഭവനുമായി കരാറില്‍ എര്‍പ്പെടുന്നതിനും തീരുമാ
നിച്ചതായി കാണാം.

എന്നാല്‍ പത്രപ്പരസ്യം നല്‍കിയതായിട്ടുള്ള യാതൊരു രേഖകളും ഫയലില്‍ സൂക്ഷിച്ചിട്ടില്ല. ഈ തീരുമാനം നിലനില്‍ക്കെയാണ് 09.07.2020 ലെ 17ാം
നമ്പര്‍ തീരുമാനപ്രകാരം അടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാത്മ
ജന സേവന കേന്ദ്രം എന്ന സ്ഥാപന ത്തിന് പ്രവര്‍ത്തന ചുമതല
നല്‍കുവാന്‍ തീരുമാനിച്ചതും അതിന്റെ ചെയര്‍മാനായ രാജേഷ് തിരുവല്ലയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതും.

നടത്തിപ്പ് സംബന്ധിച്ച നിയമാവലി തയ്യാറാക്കി അംഗീകരിക്കാനായി ചേര്‍ന്ന 23.07.2020ലെ കൗണ്‍സില്‍ യോഗത്തില്‍ നടത്തിപ്പ് 4 വര്‍ഷമായി മാറ്റി നിശ്ചയിക്കുകയും, നടത്തിപ്പിനായി 11 അംഗ മോണിട്ടറിംഗ് കമ്മിറ്റിയെ  ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ നടത്തിപ്പ് സംബന്ധിച്ച് പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ 12.08.2021 ല്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ നടത്തിപ്പവകാശം സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് സംബന്ധിച്ച് നിയമസാധുത പരിശോധിക്കണമെന്നും, നടത്തിപ്പ ് സംബന്ധിച്ച നിയമാ വലി കൗണ്‍സില്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരം ലഭിക്കാതെ
അഗതി മന്ദിരം നടത്തിയത് സംബന്ധിച്ച് വ്യക്തമാക്കാന്‍ നടത്തിപ്പുകാരോട് ആവശ്യപ്പെടാവുന്നതാണെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി.

അഗതി മന്ദിരം സംബന്ധിച്ചുള്ള രേഖകള്‍ ഉള്‍പ്പെട്ടിരുന്ന പ്രധാന
ഫയല്‍ ഓഫീസില്‍ നിന്നും കാണാതായതായും ആയതിന്മേല്‍ ഓഫീസില്‍ അന്വേഷണം നടത്തിയിട്ടുള്ളതായും ഫയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വീണ്ടെടുക്കേണ്ടതാണ്.

കടമുറി വിഷയം

ചെങ്ങന്നൂര്‍ നഗരസഭയിലെ 13.10.2009ലെ കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷനായ തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ട് തന്റെ മകനായ മാത്യു കെ. തോമസിന് ലാഭമുണ്ടാകുന്ന രീതിയില്‍ മറ്റൊരാളുടെ കൈവശമിരുന്ന കടമുറികളുടെ ലൈസന്‍സ് കൈമാറ്റം ചെയ്ത് നല്‍കുവാനെടുത്ത തീരുമാനം കേരള മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 39 ന്റെ നഗ്‌നമായ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ഈ തീരുമാനം ധൃതിപ്പെട്ടെടുത്തത് 2009 ലെ ലോക്‌സഭാ തെര ഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റം ചട്ടം നിലനില്‍ക്കെയാണ്.

ഇത്തരം നിയമവശങ്ങള്‍ കൗണ്‍സിലിനെ ബോദ്ധ്യപ്പെടുത്താത്ത അന്നത്തെ സെക്രട്ടറി ആര്‍.എസ് അനുവിന്റെ നടപടി ദുരൂഹവും ഗുരുതരമായ കൃത്യവിലോപവുമാണ്.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസ്

ചെങ്ങന്നൂര്‍ നഗരസഭാ ഉടമസ്ഥതയിലുള്ള ബസ്് സ്റ്റാന്റ്് ഷോപ്പിംഗ് കോംപ്ലക്‌സിലെ 25/258 നമ്പര്‍ കടമുറി ആലപ്പുഴ ജില്ലാ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസി യേഷന്‍ ഓഫീസായി പ്രവര്‍ത്തിച്ചു വരുന്നു.

നഗരസഭ ഓഫീസിലെ രേഖകള്‍ പരിശോധിച്ചതില്‍നിന്നും ഈ സ്ഥാപനത്തിന്റെ പേരില്‍ നിലവില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റോ വാടകയോ ഒടുക്കുന്നില്ലായെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

ടി മുറിയുടെ വാടക നിശ്ചയിച്ചിട്ടില്ലാത്തതിനാലും ഇക്കാര്യത്തില്‍ കൗണ്‍സില്‍ തീരുമാനം ഇല്ലാത്തതിന്റെയും അടിസ്ഥാനത്തില്‍ ടി വിഷയം 26.07.2021 ല്‍ കൗണ്‍സില്‍ തീരുമാനത്തിനായി നഗരസഭാ സെക്രട്ടറി ചെയര്‍പേഴ്‌സണ് അജണ്ടാക്കുറിപ്പ് നല്‍കിയെങ്കിലും 31.08.2021 ലെ കൗണ്‍സില്‍ യോഗത്തില്‍ മാത്രമാണ് ടി വിഷയം പരിഗണിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്.

പ്രസ്തുത യോഗത്തില്‍ ടി കടമുറി ആലപ്പുഴ ജില്ലാ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോ സി യേഷന്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നതിന് അനുമതി
നല്‍കിയത് സംബന്ധിച്ച് 8 അംഗ അന്വേഷണ സമിതി (മനുകൃഷ്ണന്‍, തോമസ് വര്‍ഗ്ഗീസ്, ശോഭ വര്‍ഗ്ഗീസ്, സിനി ബിജു, പി. ഡി. മോഹനന്‍, സവിത വി. എം., എന്നീ കൗണ്‍സിലര്‍മാരും മനു മോഹന്‍ എം. (മുനിസിപ്പല്‍ എഞ്ചിനീയര്‍), പ്രീത മോള്‍ കെ. (റവന്യൂ ഇന്‍സ്‌പെക്ടര്‍)) രൂപീകരിച്ച് റിപ്പോര്‍ട്ട് 5 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിന് തീരുമാനിച്ചെങ്കിലും നാളിതുവരെയായി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമായതായി കാണുന്നില്ല.

ഇത് സമിതി അംഗങ്ങളുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയും ആയത് മൂലം നഗരസഭയ്ക്ക് വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്.

കേരള മുനിസിപ്പല്‍ ആക്ട് 215ാം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി പൊതു ലേലമോ ടെണ്ടറോ മുഖേന മാത്രമേ, നഗരസഭയുടെ കടമുറി ഒരു വ്യക്തിക്കോ ഏതെങ്കിലും സ്ഥാപനത്തിനോ അനുവദിച്ചു നല്‍കാവൂ എന്ന വ്യവസ്ഥ നിലവിലിരിക്കെ, കടമുറി ആലപ്പുഴ ജില്ലാ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെഓഫീസായി പ്രവര്‍ത്തിക്കുന്നത് കേള മുനിസിപ്പാലിറ്റി ആക്ടിന്റെ പ്രസ്തുത വകുപ്പിന് വിരുദ്ധമാണ്.

പരിശോധനാ സംഘത്തിന്റെ ശുപാര്‍ശകള്‍

1. നഗരസഭയുടെ വസ്തുവകകള്‍ സംരക്ഷിക്കുന്നതില്‍ മുന്‍ നഗരസഭാ സെക്രട്ടറിയായിരുന്ന ഷെറി ജി. ഗുരുതരമായ അനാസ്ഥയാണ് കാട്ടിയിട്ടുള്ളത്. ഈ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

2. നഗരസഭയുടെ മതിലും ആസ്തികളും നശിപ്പിക്കപ്പെട്ടതിനെതിരെ നഗരസഭയുടെ നിലവിലെ സെക്രട്ടറി രേഖാമൂലം പരാതി നല്‍കിയിട്ടും ചെങ്ങന്നൂര്‍ പൊലീസില്‍ നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലായെന്നുള്ളത് ഗുരുതരമായ വീഴ്ചയാണ്. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കാവുന്നതാണ്.

3. നിലവിലെ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണായ മറിയാമ്മ ജോണ്‍ ഫിലിപ്പ് നഗരസഭാ യോഗത്തിന്റെ മിനിറ്റ്‌സ് തിരുത്തുകവഴി കൃത്രിമരേഖ ചമയ്ക്കുകയും അതുവഴി സ്വജനപക്ഷപാതവും അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവും നടത്തുകയുമാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുള്ളതായി പരിശോധനാ സംഘം വിലയിരുത്തുന്നു. ഇത്തരം കൃത്യവിലോപം നടത്തിയതിന് നഗരസഭാ സെക്രട്ടറി കൂടി സാക്ഷിയാണ്.

ഇതിനെതിരെ നിലവിലെ നഗരസഭാ സെക്രട്ടറി ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളതുമാണ്. ഈ പരാതിയിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കുവാന്‍ ചെങ്ങന്നൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെടാവുന്നതും ഔദ്യോഗിക രേഖ തിരുത്തപ്പെടുന്നതുപോലെയുള്ള ഗുരുരതരമായ നിയമലംഘനം മുനിസിപ്പല്‍ സെക്രട്ടറി പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടും നടപടിയെടുക്കാത്ത ചെങ്ങന്നൂര്‍ പോലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

4. ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവ് തൃച്ചിറ്റാറ്റ് ക്ഷേത്രത്തിന് സമീപം പുനരുദ്ധാരണം നടത്തിയ കെട്ടിടത്തെക്കുറിച്ച് പല ആക്ഷേപങ്ങളും നിലവിലുണ്ട്. പുനരുദ്ധാരണമെന്ന പേരില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നോയെന്നതിന് കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ നടത്തുന്നതിലേക്കായി എല്‍എസ്ജിഡി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെടാവുന്നതാണ്.

5. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജനപ്രതിനിധി എന്ന നിലയില്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുന്നയാളാണ്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കക്ഷിയായ എല്ലാ ഇടപാടുകളും വിജിലന്‍സ്& ആന്റി കറപ്ഷന്‍ ബ്യൂറോയെ കൊണ്ട് അന്വേഷിപ്പിക്കാവുന്നതാണ്.

6. 2001ല്‍ കച്ചവടത്തിനായി എ.സി.മോഹന്‍ ലേലം കൊണ്ട കടമുറികള്‍ പിന്നീട് 2009 ല്‍ തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ട് മകനായ മാത്യു കെ.തോമസിന് നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ അദ്ധ്യക്ഷ പദവിയില്‍ ഇരുന്നുകൊണ്ട് കൈമാറി നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

കാലാവധി പൂര്‍ത്തിയായാല്‍ പുനര്‍ലേലത്തിലൂടെ ലൈസന്‍സ് വീണ്ടും നല്‍കുകയാണ് വേണ്ടിയിരുന്നത്. കേരള മുനിസിപ്പല്‍ ആക്ടിലെ ഇത് സംബന്ധിച്ച വ്യവസ്ഥ അട്ടിമറിച്ച് സ്വജനപക്ഷപാതം നടത്തുകയായിരുന്നുവെന്ന് വ്യക്തമാണ്. ഈ പ്രവൃത്തി പ്രത്യേകമായി അന്വേഷിക്കണം.

7. കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു കൊണ്ട് സ്വന്തം മകനായ അഡ്വ.മാത്യു കെ.തോമസിന് കടമുറികള്‍ കൈമാറ്റം ചെയ്ത് നല്‍കിയത് മുനിസിപ്പല്‍ ആക്ട് ചട്ടം 39 ന്റെ നഗ്‌നമായ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. മാത്യു കെ.തോമസിന്റെ മാതാവും തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ടിന്റെ ഭാര്യയുമായ ജിബി തോമസിനും നല്‍കിയ കടയില്‍ നഗരസഭാനുമതിയില്ലാതെ രൂപമാറ്റം വരുത്തിയിട്ടുണ്ട്.

മാത്യു കെ. തോമസിനും മാതാവിനും കച്ചവട ത്തിനായി നല്‍കിയിട്ടുള്ള
ശാസ്താംപുറം മാര്‍ക്കറ്റിലെ 7 കടമുറികളുടേയും ലൈസന്‍സുകള്‍ റദ്ദാക്കി ചെങ്ങന്നൂര്‍ നഗരസഭ ഏറ്റെടുത്ത് പുനര്‍ലേലം ചെയ്യേണ്ടതാണെന്ന് കേരള മുനിസിപ്പല്‍ ആക്ട് ചട്ടം 61(1) പ്രകാരം സര്‍ക്കാരിന് നഗരസഭാ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കാവുന്നതാണ്.

8. നിയമപരമായിമേല്‍ സര്‍ക്കാര്‍ ശുപാര്‍ശകള്‍ നടപ്പാക്കുവാന്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലിസ് സംരക്ഷണം കര്‍ശനമായും നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദ്ദേശിക്കാവുന്നതാണ്
.
9. 2001ല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാര്‍ക്കറ്റിലെ വ്യാപാര സമുച്ചയത്തിലെ കടമുറികള്‍ എ.സി. മോഹന് ലേലം ചെയ്ത് കിട്ടിയപ്പോള്‍ വാടകക്കരാറില്‍ ഒപ്പു വച്ചത് അന്നത്തെ നഗരസഭാ കൗണ്‍സിലറായിരുന്ന തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ടാണ്.

ഒരു കൗണ്‍സിലര്‍ ആയ ടിയാള്‍ യാതൊരു നിയമപരമായ ആധികാരികതയുമില്ലാ തെ യാണ് നഗരസഭയ്ക്കു വേണ്ടി കരാറില്‍ ഒപ്പ് വച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഒപ്പിടാന്‍ അനുവാദമില്ലാത്ത തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ട് എ.സി. മോഹനുമായി ചേര്‍ന്ന് ബിനാമി ഇടപാടുകള്‍ നടത്തുന്നതിനുവേണ്ടി അധികാര ദുര്‍വിനനിയോഗമാണ് നടത്തിയിട്ടുള്ളത്.

സത്യപ്രതിജ്ഞാ ലംഘനവും, സ്വജനപക്ഷപാതവും, അധികാരദുര്‍വിനിയോഗവും, അഴിമതിയും നടത്തിയ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ടിന്റെ ചെയ്തികള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

10. അജണ്ടാ കുറിപ്പില്‍ മകനായ മാത്യു കെ. തോമസിന് കടമുറികള്‍
അനുവദിച്ച് നല്‍കിയ യോഗത്തില്‍ പിതാവായ തോമസ് വര്‍ഗ്ഗീസ് എന്ന രാജന്‍ കണ്ണാട്ട് അദ്ധ്യക്ഷം വഹിച്ച് പങ്കെടുത്തത് കേരള മുനിസിപ്പല്‍ ആക്ട് 39ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടി ക്കാണിക്കാതിരുന്ന അന്നത്തെ നഗരസഭാ സെക്രട്ടറി ആര്‍.എസ് അനു ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ആര്‍.എസ് അനുവിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാവുന്നതാണ്.

11. ചെങ്ങന്നൂര്‍ മംഗലം 6ാം വാര്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട അഗതി മന്ദിരം
നടത്തിവന്ന കെട്ടിടം 2008 ലെ നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ
നിയമം ലംഘിച്ചുകൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

നിയമം സംരക്ഷിക്കുന്നതില്‍ മാതൃകയാകേണ്ട നഗരസഭ തന്നെ നിയമലംഘനം
നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉചിതമായ ഏജന്‍സിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

12. അഗതി മന്ദിരം സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെട്ടിരുന്ന പ്രധാന ഫയല്‍
ആര്‍47621/2019 നഷ്ടമായത് ഏറെ ദുരൂഹത ഉളവാക്കുന്നതാണ്. ഫയല്‍ നഷ്ടപ്പെട്ടതിന്മേല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നുള്ളതിനാല്‍ ആയതില്‍ അപ്പോഴത്തെ കൗണ്‍സില്‍ അംഗങ്ങളുടേയും നഗരസഭാ സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ഉചിതമായിരിക്കും.

13. അടൂര്‍ കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹവും സംശയാസ്പദവുമാണ്. ആയതിനാല്‍ ടി സ്ഥാപനത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുവാന്‍ സാമൂഹ്യ നീതി വകുപ്പിനോട് ആവശ്യപ്പെടാവുന്നതാണ്. കൂടാതെ സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അഗതിമന്ദിര നടത്തിപ്പിന് കൂട്ടുനിന്ന അന്നത്തെ സെക്രട്ടറി ഷെറി .ജി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടാവുന്നതാണ്.

14.. നഗരസഭയുടെ ആസ്തികള്‍ സംരക്ഷിക്കേണ്ടത് നഗരസഭയുടെ നിയമപരമായ ചുമതലയും ഉത്തരവാദിത്വവുമാണ്. നഗരസഭാ മതില്‍ സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയ 20.06.2020 ല്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഷിബുരാജന്‍ കേരള മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 15 പ്രകാരം തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലകളില്‍ വീഴ്ചവരുത്തിയിട്ടുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മതില്‍ പൊളിച്ച സംഭവത്തിന് ശേഷം നഗരസഭയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത അന്നത്തെ ചെയര്‍മാനായ ഷിബുരാജനെതിരെ സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്താവുന്നതാണ്.

15. നഗരസഭാ കൗണ്‍സിലിന്റെ ചട്ടവിരുദ്ധമായ ഇടപെടലുകള്‍ മൂലം
നഗരസഭയുടെ അധീനതയിലുള്ള കടകള്‍ക്ക് മാര്‍ക്കറ്റ് നിരക്കിലുള്ള
വാടക ലഭ്യമായിട്ടില്ല.

ഇത്തരത്തില്‍ നഗരസഭയ്ക്കുണ്ടായിട്ടുള്ള നഷ്ടം, അതാത് സമയത്തെ നഗരസഭാ ചെയര്‍മാന്‍/ചെയര്‍പേഴ്‌സണ്‍, നിയമവിരുദ്ധതയ്ക്ക് കൂട്ടുനിന്ന കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍ എന്നിവരില്‍ നിന്നും ഈടാക്കുവാന്‍ സര്‍ക്കരിന് നിര്‍ദ്ദേശിക്കാവുന്നതാണ്.

16. ചെങ്ങന്നൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താം പുറം മാര്‍ക്കറ്റിലെ വ്യാപാര സമുച്ചയത്തിലെ 8,9,10 കടമുറികളോട് ചേര്‍ന്നുള്ള ഓടയ്ക്ക് മുകളിലായി മാത്യു കെ. തോമസ് അനധികൃതമായി ജനറേറ്റര്‍ റൂം നിര്‍മ്മിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നഗരസഭയുടെ അനുമതി ഇല്ലാതെ ഓടയ്ക്ക് മുകളില്‍ അനധികൃതമായി നിര്‍മ്മാണം നടത്തി ടിയാന്‍ കൈവശം വച്ചു വരുന്നത് നഗരസഭാ കൗണ്‍സിലിന്റേയും അന്നത്തെ സെക്രട്ടറിയുടേയും ഒത്താശയോടെയാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും ടി ഓട പുര്‍വ്വസ്ഥിതിയാലാക്കുന്നതിനും നിര്‍ദ്ദേശം നല്‍കാവുന്നതാണ്.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഷൈനെ ചോദ്യം ചെയ്യുന്നത് 3 എസിപിമാര്‍; ഗൂഗിള്‍ പേ ഇടപാടുകളും, വാട്ട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കുന്നു

കൊച്ചി▪️ ലഹരിപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല…