
ചെങ്ങന്നൂര്‍ ▪️ ചെങ്ങന്നൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന് 2.70 കോടിയുടെ ബഡ്ജറ്റ്.
2,70, 91,438 രൂപ വരവും 2,70,89,800 രൂപ ചെലവും 1638 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
വിദ്യാഭ്യാസ ധനസഹായം, സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 6 ലക്ഷം രൂപയും, വാര്‍ദ്ധക്യകാല പെന്‍ഷന്‍, ചികിത്സാ സഹായം, വിവാഹ ധനസഹായം എന്നീ ഇനത്തില്‍ 5.66 ലക്ഷം രൂപയും ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന് ഒരു ലക്ഷം രൂപയും സപ്തതി സ്മാരക മന്ദിര നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപയും, യൂണിയന്‍ ഭവനദാന പദ്ധതിക്ക് 1.50 ലക്ഷം രൂപയും എച്ച്.ആര്‍.സെന്ററിന്റെ പ്രവര്‍ത്തനത്തിന് 2.5 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സമുദായാചാര്യന്‍ മന്നത്ത് പന്മനാഭന്റെ ആശയങ്ങളും ദര്‍ശനങ്ങളും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടു കൂടി യൂണിയന്‍ ആസ്ഥാനത്ത് മന്നം റഫറന്‍സ് ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും തുടര്‍ന്ന് താലൂക്കിലെ എല്ലാ കരയോഗങ്ങളിലും റഫറന്‍സ് ലൈബ്രറികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി.
ചെങ്ങന്നൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ പ്രസിഡന്റും നായക സഭാംഗവുമായ പി.എന്‍ സുകുമാരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി ബി.കെ മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു.
പ്രൊഫ: ഗോപാലകൃഷ്ണപ്പണിക്കര്‍, ഒ.ആര്‍ രഞ്ജിത്ത്, അഡ്വ.ഡി. നാഗേഷ് കുമാര്‍, ഡോ.രാജേഷ്, ശശിധരന്‍ പിള്ള, റ്റി.സി സുരേന്ദ്രന്‍ നായര്‍, ബാലകൃഷ് പിള്ള, അനില്‍കുമാര്‍, മാലേത്ത് സരളാദേവി, കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ബി.പ്രഭ, അഡ്വ.കെ.ആര്‍ സജീവന്‍, ആര്‍.അജിത്കുമാര്‍, റ്റി.ഡി ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ചന്ദ്രന്‍ പിള്ള, ബി. കൃഷ്ണകുമാര്‍, ഉളനാട് ഹരികുമാര്‍, സുരേഷ് ബാബു റ്റി.എസ്, രാധാകൃഷ്ണന്‍ നായര്‍, സുരേഷ് കുമാര്‍ കെ.സി, പ്രദീപ്.ജി, മനോജ് കുമാര്‍, അഖിലേഷ്, സി.ദീപ്തി, എം.ജി ദേവകുമാര്‍, പ്രതിനിധിസഭാ മെമ്പറന്മാരായ അഡ്വ.പി.ജി ശശിധരന്‍ പിള്ള, റ്റി.പി രാമനുജന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.