▪️ നോര്‍ക്കയുടെ റീജിയണല്‍ ഓഫീസ് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂര്‍ ▪️ നോര്‍ക്കയുടെ സംസ്ഥാനത്തെ ആദ്യത്തെ റീജിയണല്‍ ഓഫീസ് ചെങ്ങന്നൂരില്‍ തുറന്നു.
ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ചിറ്റൂര്‍ ചേംബേഴ്‌സ് കെട്ടിടത്തിലുള്ള ഓഫീസ് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. നോര്‍ക്ക റൂട്ട്‌സ് സിഇഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍, കെസിഎംഎംസി ചെയര്‍മാന്‍ എം.എച്ച് റഷീദ്, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. ശശികുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പലത മധു, എം.ജി ശ്രീകുമാര്‍, നഗരസഭ കൗണ്‍സിലര്‍ വി.എസ് സവിത, എം.കെ മനോജ് എന്നിവര്‍ സംസാരിച്ചു.
ഇതോടെ നോര്‍ക്കയ്ക്ക് രണ്ടു ഓഫീസുകളുള്ള ഏക ജില്ലയായി ആലപ്പുഴ മാറി. അറ്റസ്‌റ്റേഷനും, അപേക്ഷ സ്വീകരിക്കലും, റിക്രൂട്ട്‌മെന്റുമടക്കം നോര്‍ക്കയുടെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. എല്ലാ പ്രവര്‍ത്തന ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഓഫീസ് പ്രവര്‍ത്തിക്കും.