▶️സാഹസിക വിനോദ സഞ്ചാരം: നൂറ്റവന്‍പാറ ടൂറിസം പദ്ധതി ഒരുങ്ങുന്നു

0 second read
1
2,204

ചെങ്ങന്നൂര്‍▪️ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി സാഹസിക വിനോദ സഞ്ചാര സാധ്യതകളുള്ള നൂറ്റവന്‍പാറ ടൂറിസം പദ്ധതി ഒരുങ്ങുന്നു.

മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരം തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ഐ ഷെയ്ഖ് പരീതിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍ദ്ദിഷ്ട നൂറ്റുവന്‍പാറ ടൂറിസം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ചെങ്ങന്നുരിലെ ഏറ്റവും ഉയരം കൂടിയ പ്രദേശവും സാഹസിക വിനോദ സഞ്ചാരത്തിനു സാദ്ധ്യതകള്‍ ഏറെയുള്ളതുമായ നിര്‍ദ്ദിഷ്ട പദ്ധതിയുടെ സാധ്യതകള്‍ നേരിട്ട് മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവര്‍ സ്ഥലം സന്ദര്‍ശിച്ചത്.

ചെങ്ങന്നൂരിലെ പൈതൃക സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടതാണ് കൗരവന്മാര്‍ താമസിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നൂറ്റവന്‍പാറ. നഗരഹൃദയത്തോട് ചേര്‍ന്നുള്ള പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് നൂറ്റവന്‍പാറ സ്ഥിതി ചെയ്യുന്നത്.

പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനായി നിരവധി ആളുകളാണ് നൂറ്റവന്‍പാറയിലേക്ക് എത്തുന്നത്. ജലസംഭരണിക്ക് മുകളില്‍ കയറി നിന്നാല്‍ ചെങ്ങന്നൂരിന്റെ മുഴുവന്‍ പ്രദേശങ്ങളുടേയും വിദൂരകാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.

ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഇല്ലാത്ത സാഹചര്യത്തില്‍ ഏറെ അപകട സാധ്യതയാണ് നിലവിലുള്ളത്. നൂറ്റവന്‍പാറയുടെ തെക്കുഭാഗം അഗാധമായ ഗര്‍ത്തമായതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ അനിവാര്യമാണ്. ഇതിനായി സംരക്ഷണ വേലികള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം നാളുകളായി ഉയര്‍ന്നു വന്നിരുന്നു.

നിരവധി പാറക്കെട്ടുകള്‍ ഉയര്‍ന്ന പ്രദേശമായ ഇവിടെ നിര്‍ദ്ദിഷ്ഠ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായി പ്രകൃതിയുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ കഴിയും.

ഇവിടെ താമസിക്കുന്ന 300ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി 1969ല്‍ ആരംഭിച്ച ജലവിതരണ പദ്ധതിയുടെ ജലസംഭരണി നൂറ്റവന്‍പാറയുടെ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോഴും വേനല്‍ക്കാലം വരുന്നതോടെ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

നൂറ്റവന്‍പാറയ്ക്കു ഒരു കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് പാണ്ഡവന്മാര്‍ താമസിച്ചതെന്നു കരുതുന്ന പാണ്ഡവന്‍പാറ സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ നഗരസഭ 22, 23 വാര്‍ഡുകളിലാണ് പാണ്ഡവന്‍പാറ സ്ഥിതിചെയ്യുന്നത്.

അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവര്‍ പാണ്ഡവന്‍ പാറ എന്ന ഈ കുന്നില്‍ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളില്‍ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം.

ഇവിടെ പാണ്ഡവന്മാര്‍ താമസിച്ചിരുന്നതിന്റെ തെളിവായി ഒരുപാട് അടയാളങ്ങള്‍ ഈ പാറക്കൂട്ടങ്ങളില്‍ കാണുന്നു. വിചിത്ര ആകൃതികളുള്ള പാറകളുടെ ഒരു സഞ്ചയമാണ് പാണ്ഡവന്‍ പാറ.

പാണ്ഡവന്‍പാറയിലെ അനന്തശയനം കല്ല്, പാണ്ഡവന്മാര്‍ എല്ലാവരും ചാരിയിരുന്നതിന്റെ പാടുകളുള്ള പാറ, താമരയിതളിന്റെ ആകൃതിയോടുള്ള താമരക്കല്ല്, ഭീമന്റെ കാലടി പതിഞ്ഞ കല്ല്, പടിപ്പുരക്കല്ല്, തവളക്കല്ല്, മദ്ദള/ചെണ്ടപ്പാറ, കടുത്ത വേനല്‍ കാലത്ത് പോലും വറ്റാത്ത കുളം എന്നിവയാണ് വിനോദസഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷണം.

Load More Related Articles
Load More By News Desk
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഷൈനെ ചോദ്യം ചെയ്യുന്നത് 3 എസിപിമാര്‍; ഗൂഗിള്‍ പേ ഇടപാടുകളും, വാട്ട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കുന്നു

കൊച്ചി▪️ ലഹരിപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല…