ചെങ്ങന്നൂര്‍▪️ ജീവനക്കാരുടെ അനാസ്ഥയില്‍ കുട്ടികള്‍ കൊഴിഞ്ഞു പോയതോടെ നൂറ്റവന്‍പാറ അങ്കണവാടി അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കിലെത്തി.
പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ നൂറ്റവന്‍പാറയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന 133-ാം നമ്പര്‍ അങ്കണവാടിയാണ് കുട്ടികളുടെ കൊഴിഞ്ഞു പോക്കില്‍ ഇപ്പോള്‍ അനാഥമായ നിലയിലേക്ക് എത്തിയത്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് എട്ടോളം കുട്ടികള്‍ പഠനത്തിനായി എത്തിയിരുന്നു എങ്കിലും ജീവനക്കാരുടെ അനാസ്ഥയില്‍ ഇവരില്‍ പലരും നഗരസഭ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പോയതായും പറയുന്നു.
ടീച്ചര്‍ കൃത്യമായി എത്തുന്നില്ലെന്ന വ്യാപക പരാതി നിലനില്‍ക്കെയാണ് അങ്കണവാടിയില്‍ കുട്ടികള്‍ ഇല്ലാതായത്. അവസാനം ഒരു കുട്ടിയെത്തിയെങ്കിലും ഇപ്പോള്‍ അതും ഇല്ലാത്ത സ്ഥിതിയായി.
ടീച്ചര്‍ മൂന്നു മാസം അവധിയില്‍ പോകുന്നതായി അങ്കണവാടിയുടെ കമ്മിറ്റില്‍ പറഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെ അധ്യക്ഷതയിലും ഐസിഡിഎസ് സൂപ്പര്‍വൈസറുടെ സാന്നിധ്യത്തിലും കൂടിയ യോഗത്തില്‍ പകരം ആളിനെ താല്‍ക്കാലികമായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതിനുസരിച്ച് നിശ്ചയിച്ച ആള്‍ അപേക്ഷയുമായി 31ന് നടക്കുന്ന കമ്മറ്റിയില്‍ എത്തണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചിലരുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ കഴിയാതെ വന്നതിനാല്‍ ടീച്ചര്‍ അവധിയില്‍ പോകുന്നില്ല എന്ന് കമ്മറ്റിയെ അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു.
എതായാലും ടീച്ചര്‍ പോയാലും ഇല്ലെങ്കിലും അങ്കണവാടിയില്‍ കുട്ടികള്‍ ഇല്ലായെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇങ്ങനെ പോയാല്‍ അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കടക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറ്റവന്‍പാറ വാര്‍ഡില്‍ കഴിഞ്ഞ കാലങ്ങളില്‍ സാധാരണ 20ഓളം കുട്ടികള്‍ വരെ ഉണ്ടായിരുന്നു. ഇത് ഇപ്പോള്‍ ശുഷ്‌കിച്ച് ഒന്നുമില്ലാത്തെ നിലയിലായി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിവി സെന്ററായിരുന്ന സ്ഥലത്ത് പഞ്ചായത്ത് ഭരണസമിതി കെട്ടിടം പണിത് അങ്കണവാടിക്ക് സൗകര്യം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കൃത്യമായ ശമ്പളം നല്‍കുമെന്നതിനാല്‍ അങ്കണവാടിയില്‍ കുട്ടികളിലെങ്കിലും പ്രശ്‌നമില്ല എന്ന മട്ടാണ് ഇപ്പോള്‍ കാണുന്നത്.
ഇങ്ങന പോയാല്‍ നൂറ്റവന്‍പാറ അങ്കണവാടിയുടെ പ്രവര്‍ത്തനം നിലച്ച് അടച്ചുപൂട്ടുന്ന സമയം വിദൂരമല്ല എന്നതാണ് അവസ്ഥ. പഞ്ചായത്ത് അധികാരികള്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് എല്ലാവരുടേയും ആവശ്യം.