ചെങ്ങന്നൂര്‍: ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ കുരുന്നുകളുടെ ലഹരി വിരുദ്ധ റോലിയും തെരുവ് നാടകവും.
വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും ജീവിതങ്ങളെ അതിവേഗം കാര്‍ന്നു തിന്നുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരായി ചെങ്ങന്നൂര്‍ സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ സ്‌കൂളിലെ കുട്ടികളാണ് ബോധവല്‍ക്കരണം നടത്തിയത്.
നഗരത്തിലൂടെയുള്ള വര്‍ണ്ണ ശബളമായ റാലി ചെങ്ങന്നൂര്‍ എസ്എച്ച്ഓ ജോസ് മാത്യു ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ മിനി വര്‍ഗീസിനൊപ്പം അധ്യാപകരും രക്ഷകര്‍ത്താക്കളും റാലിക്ക് നേതൃത്വം നല്‍കി.
ബെഥേല്‍ ജംഗ്ഷനില്‍ ലഹരിവിരുദ്ധ സമിതിയുടെ ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മധു ലഹരിവിരുദ്ധ സന്ദേശം നല്കുകയും, തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിച്ച തെരുവ് നാടകവും കലാപരിപാടികളും നടന്നു.
സാമൂഹ്യ പ്രതിബദ്ധതയും ഉന്നമനവും ലക്ഷ്യമാക്കി സ്‌കൂള്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിക്കപ്പെട്ടത്. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റീഫന്‍ വര്‍ഗ്ഗീസ്, അസിസ്റ്റന്റ് വികാരി ഫാ. ജിയോ സോളമന്‍, സെക്രട്ടറി ഏബ്രഹാം പി. ജോസഫ്, അഡ്മിനിസ്‌ട്രേറ്റര്‍ പി.എ ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.