▶️’ഞങ്ങള്‍ ഞങ്ങളായി തന്നെ തുടരും’; നയം വ്യക്തമാക്കി ദിവ്യ എസ്. അയ്യര്‍

0 second read
0
570

തിരുവനന്തപുരം▪️ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്.

സിനിമയും ജീവിതവും ഒക്കെ ഒരേ പോലെയാണെന്നും ഒരു സിനിമ പോലെയാണ് ഇപ്പോഴത്തെ വിവാദം താന്‍ കാണുന്നതെന്നും ദിവ്യ പറഞ്ഞു.

‘സിനിമ റിലീസ് ആവുമ്പോള്‍ ആളുകള്‍ പല വിധത്തിലുള്ള പ്രതികരണം നടത്തും. നമ്മള്‍ ഉദ്ദേശിച്ചത് ആവില്ല കാഴ്ച്ചക്കാരന്‍ കാണുക. ചിലര്‍ക്ക് ഇഷ്ടമായെന്ന് വരില്ല. ‘ ദിവ്യ വ്യക്തമാക്കി.

സൈബര്‍ ആക്രമണം കൊണ്ടു നയത്തില്‍ മാറ്റമില്ലായെന്നും താനും ശബരീനാഥനും തങ്ങളായി തന്നെ തുടരുമെന്നും ദിവ്യ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. കര്‍ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.

കെ.കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താന്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ.കെ രാഗേഷെന്നും ദിവ്യ എസ് അയ്യര്‍ കുറിച്ചിരുന്നു.

Load More Related Articles

Check Also

▶️അനധികൃത മദ്യ വില്‍പ്പനയ്ക്കിടെ പിടിയില്‍

ആലപ്പുഴ▪️ വില്‍പ്പനയ്ക്കിടെ 10.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടിയില്‍.…