▶️നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹൈക്കോടതി ഹർജി തള്ളി

0 second read
0
233

കൊച്ചി▪️ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.

ഭാര്യ മഞ്ജുഷയുടെ ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്.

കേസ് കണ്ണൂര്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി വിധി തൃപ്തികരമല്ലന്നും അപ്പീലുമായി മുന്നോട്ട് പോകുമെന്നും മഞ്ജുജ പറഞ്ഞു.

നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക.

ഈ സാഹചര്യത്തില്‍ കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. നവീന്‍ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ല.

യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു.

Load More Related Articles

Check Also

▶️ഓപ്പറേഷന്‍ സിന്ദൂര്‍: തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി

ന്യൂഡല്‍ഹി▪️ പാക് മണ്ണില്‍ കാലുവെക്കാതെ ഇന്ത്യയുടെ തിരിച്ചടി. പെഹല്‍ഗാം ഭീകരാക്രമണത്തിന് പ…