തിരുവനന്തപുരം▪️ പ്ലാസ്റ്റിക് നിരോധനം, കെട്ടിട നികുതി വര്‍ദ്ധനവ്, വ്യപാര ലൈസന്‍സ് വര്‍ദ്ധനവ് തുടങ്ങി വ്യാപാരികള്‍ നേരിടുന്ന വിഷയങ്ങള്‍ സംബന്ധിച്ച് മന്ത്രി എം.ബി രാജേഷുമായി വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ച നടത്തി.
വ്യാപാരികള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ അനുഭാവപൂര്‍വ്വം നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പു നല്‍കി. വ്യാപാരികളെ ദ്രോഹിക്കുന്ന ഒരു നടപടിയും സര്‍ക്കാരില്‍ നിന്നുമുണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് ജൂലായ് 4ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ നടത്താനിരുന്ന ധര്‍ണ്ണാ സമരം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു.
രാജു അപ്‌സരയുടെ അധ്യക്തയില്‍ ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തില്‍ കുഞ്ഞാവു ഹാജി, ദേവസ്യ മേച്ചേരി, കെ.ദേവരാജന്‍, കെ. അഹമ്മദ് ഷരീഫ്, എ.ജെ ഷാജഹാന്‍, കെ.വാസുദേവന്‍, കെ.വി അബ്ദുള്‍ ഹമീദ്, എം.കെ തോമസ്‌കുട്ടി, ബാബു കോട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.