
ചെങ്ങന്നൂര്‍ ▪️ എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലോടനുബന്ധിച്ച് ആലാ പഞ്ചായത്തില്‍ സ്‌നേഹ വീടിന്റെ നിര്‍മ്മാണത്തിന് തുടക്കമായി.
അതി ദരിദ്ര ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന 60 വീടുകളില്‍ ആലാ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന ഭവനത്തിന് എം.എസ് അരുണ്‍കുമാര്‍ എംഎല്‍എ തറക്കല്ലിട്ടു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി. സജിത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ ബഷീര്‍ പദ്ധതി വിശദീകരണം നടത്തി.
ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ മുരളീധരന്‍ പിള്ള, യൂണിയന്‍ ജില്ലാ സെക്രട്ടറി ബി. സന്തോഷ് , ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. ഉഷാകുമാരി, എല്‍. മായ, പി.സി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.