▶️എം പോക്‌സിന്റെ പുതിയ വകഭേദം; മലപ്പുറത്തെ രോഗിക്ക് ക്ലേഡ് 1 ബി

0 second read
0
188

തിരുവനന്തപുരം ▪️ സംസ്ഥാനത്ത് എം പോക്‌സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു.

മലപ്പുറം സ്വദേശിക്ക് വ്യാപന ശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്. പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

ദുബായില്‍ നിന്നെത്തിയ മുപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്ക് സെപ്റ്റംബര്‍ 18നാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രോഗി.

പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ എംപോക്‌സ് 2 എന്ന വകഭേദമാണ് ഏറ്റവും കൂടുതലുള്ളത്.

ഇന്ത്യയില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആണ്. കൊവിഡ് പോലെ വായുവില്‍ കൂടി പകരുന്ന തരത്തിലേക്ക് മാറാന്‍ ഉള്ള സാധ്യതകളേറെയാണ്.

 

Load More Related Articles
Load More By News Desk
Load More In HEALTH

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…