
ചെങ്ങന്നൂര്‍▪️ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ രോഗ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനമായി കേരളത്തെ അംഗീകരിക്കുമ്പോഴും ഇവിടുള്ളവര്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ വികസനകാലമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തേതെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പാണ്ടനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ വെന്റിലേറ്ററോ, ഓക്‌സിജനോ ലഭിക്കാതെ ആരും മരിച്ചില്ല.ഇത് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂരിന്റെ ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. 10 സബ് സെന്ററുകള്‍ കൂടി ഉടന്‍ ആരംഭിക്കും. മാതൃശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.വാക്‌സിനുകളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താത്ത ഒരു പേവിഷ വാക്‌സിനും കേരളത്തില്‍ വിതരണം ചെയ്യുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.
ചെങ്ങന്നൂരില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് പോലും കെട്ടിടമില്ലാത്ത സാഹചര്യം ഇല്ലെന്ന് അഭിമാനത്തോടെ പറയാന്‍ ആകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം എന്‍എച്ച്എം ഫണ്ടില്‍ നിന്നും 4.06 കോടി രൂപ വിനിയോഗിച്ചാണ് പാണ്ടനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
ഒ പി കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഓ പി രജിസ്‌ട്രേഷന്‍, വെയ്റ്റിംഗ് ഏരിയ, ഫീഡിങ് റൂം, ഒപ്‌റ്റോമെട്രിക് റൂം, ഒബ്‌സര്‍വേഷന്‍ റൂം , നേഴ്‌സ് സ്‌റ്റേഷന്‍, ഇഞ്ചക്ഷന്‍, നെബുലൈസേഷന്‍, ഫാര്‍മസി, ലാബ് ടോയ്‌ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 27 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ മെഡിക്കല്‍ കമ്പ്യൂട്ടര്‍ ഉപകരണങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ രാധാബായ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹന്‍, സ്ഥിരംസമിതി അധ്യക്ഷരായ ബീന ചിറമേല്‍, സ്വര്‍ണ്ണമ്മ, കെ.ആര്‍ മോഹനന്‍, പാണ്ടനാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എസ് വിജയമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെബിന്‍ പി. വര്‍ഗീസ്, രാജേഷ് ഗ്രാമം, എല്‍സി കോശി, സുജാ രാജീവ്, രശ്മി സുഭാഷ്, ഷേര്‍ലി സാജന്‍, അലീന വേണു, ഗ്രാമപഞ്ചായത്ത് അംഗം ടി.സി സുരേന്ദ്രന്‍നായര്‍, ഡിഎംഒ ഡോ. ജമുനാ വര്‍ഗീസ്, എന്‍എച്ച്എം ഡിപിഎം ഡോ. കോശി സി. പണിക്കര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.