
ചെങ്ങന്നൂര്‍▪️ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച് ദേശീയ സരസ് മേള.
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ ചെങ്ങന്നൂരിലെ ഒരേയൊരു സ്‌പെഷ്യല്‍ സ്‌കൂളായ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന് മേളയില്‍ സ്റ്റാള്‍ അനുവദിച്ചു.
ലില്ലിയുടെ വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഹാന്‍ഡ്‌വാഷ്, ഡിഷ് വാഷ്, ഫ്‌ലോര്‍ ക്ലീനര്‍, ബാത്‌റൂം ക്ലീനര്‍, ഗ്ലാസ് ക്ലീനര്‍, തുണി കഴുകുന്ന ഡിറ്റര്‍ജന്റ് ജെല്‍, മെഴുകുതിരികള്‍, പേപ്പര്‍ ബാഗുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമായാണ് സ്റ്റാള്‍ അനുവദിച്ചത്. ലില്ലി വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്നാണ് സ്‌റ്റോള്‍ നടത്തുന്നത്.
മന്ത്രി സജി ചെറിയാന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. സരസ് മേളയുടെ വൈവിധ്യവും സാമൂഹിക ബോധവും പ്രകടിപ്പിക്കുകയും ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെ ചേര്‍ത്തുപിടിക്കുക എന്ന അവബോധം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഭിന്നശേഷിക്കാരുടെ സ്റ്റാള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത്.