⏺️പത്മഭൂഷണ്‍ മോഹന്‍ലാല്‍ മുഖ്യാതിഥി
⏺️350 വിപണന കേന്ദ്രങ്ങള്‍
⏺️30 ഫുഡ് കോര്‍ട്ടുകള്‍
⏺️ഫ്‌ളവര്‍ ഷോ, പെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, റോബോട്ടിക്ക് ഷോ
⏺️വിവിധ സംസ്ഥാനങ്ങളിലെ കലാശില്പങ്ങള്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍
⏺️എല്ലാ ദിവസവും രാവിലെ 10 മുതല്‍ കലാപരിപാടികള്‍
⏺️മികച്ച 40 പ്രസാധകര്‍ പങ്കെടുക്കുന്ന ബുക്ക് ഫെയര്‍
⏺️ഏപ്രില്‍ 11 മുതല്‍ സംസ്ഥനതല ഫുട്‌ബോള്‍ മത്സരവും
ചെങ്ങന്നൂര്‍▪️ ജനുവരി 18 മുതല്‍ 31 വരെ നഗരസഭ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കുടുംബശ്രീയും മറ്റു ഗ്രാമീണ ഉദ്പാദക സംരംഭകരും പങ്കെടുക്കും. ഇവര്‍ക്കായി 250 സ്റ്റാളുകളും സംഘാടക സമിതി നേരിട്ട് നടത്തുന്ന 100 സ്റ്റാളുകളും ഉള്‍പ്പെടെ 350 വിപണന കേന്ദ്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക.
വിവിധ സംസ്ഥാനങ്ങളിലെ കലാശില്പങ്ങള്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും വിപണനവും ഉണ്ടാകും. എല്ലാ സംസ്ഥാനത്തെയും രുചി വൈവിധ്യം വിളമ്പുന്ന 30 ഫുഡ് കോര്‍ട്ടുകളും നിരക്കും.
18ന് വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ ഗവ. ഐടിഐ ജംഗ്ഷന്‍, വെള്ളാവൂര്‍ ജംഗ്ഷന്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് വിളംബര ഘോഷയാത്രകള്‍ ആരംഭിച്ച് നഗരസഭ സ്‌റ്റേഡിയത്തില്‍ സമാപിക്കും.
തുടര്‍ന് ചേര്‍ത്തല രാജേഷിന്റെ ഫ്യൂഷനും 1000 കുടുംബശ്രീ വനിതകളുടെ കൂട്ടപ്പാട്ടും ഉണ്ടാകും.
20ന് വൈകിട്ട് നാലിന് മന്ത്രി എം.ബി രാജേഷ് മേള ഉദ്ഘാടനം ചെയ്യും. നടന്‍ പത്മഭൂഷണ്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.
വിവിധ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന അഞ്ചു സെമിനാറുകളില്‍ സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ, കലാ രംഗത്തെ വിദഗ്ദര്‍ പങ്കെടുക്കും. എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും ഉണ്ടാകും,
21ന് എം.ടി വാസുദേവന്‍ നായരുടെ കൃതികളെ സംബന്ധിച്ചാണ് ആദ്യ ചര്‍ച്ച ആരംഭിക്കുക. മികച്ച 40 പ്രസാധകര്‍ പങ്കെടുക്കുന്ന ബുക്ക് ഫെയറും പുസ്തക ചര്‍ച്ചകളും ഉണ്ടാകും.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ജില്ലയിലെ 12 ബ്ലോക്കുകളിലെ കുടുംബശ്രീ കലാകാരികള്‍ ഇതില്‍ പങ്കെടുക്കും. കുടുംബശ്രീയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാമേളയും ഉള്‍പ്പെടുത്തും.
മലയാള സിനിമ ചരിത്രം വിവരിക്കുന്ന എക്‌സിബിഷന്‍ മേളയുടെ പ്രത്യേക തയാണ്.
സ്റ്റീഫന്‍ ദേവസി, ഷഹബാസ് അമന്‍, റിമി ടോമി, വിധു പ്രതാപ്, ജ്യോത്സ്‌ന, സിതാര ബാലകൃഷ്ണന്‍, പ്രസീത ചാലക്കുടി, കലാഭവന്‍ ഷാജോണ്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. ചെങ്ങന്നൂരിലെ കലാകാരന്മാര്‍ക്കായി വേദിയൊരുങ്ങും.
മേളയോടനുബന്ധിച്ച് ഫ്‌ളവര്‍ ഷോ, പെറ്റ് പ്രദര്‍ശനങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, റോബോട്ടിക്ക് ഷോ എന്നിവയും ഉണ്ടാകും.
മൂന്നു വേദികള്‍ ഉള്‍ക്കൊള്ളുന്ന ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പന്തലിലാണ് പ്രദര്‍ശന-വിപണനവും നടക്കുക. ഇതിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്.
ഇതു മൂലം എല്ലാ കായിക മത്സരങ്ങളും നടത്തുവാന്‍ കഴിയുന്ന സംസ്ഥനത്തെ ഏറ്റവു മികച്ച കളിക്കളമായി പെരുങ്കുളം സ്‌റ്റേഡിയം മാറി. മേളയ്ക്ക് ശേഷം ഏപ്രില്‍ 11ന് സംസ്ഥനതല ഫുട്‌ബോള്‍ മത്സരവും സ്‌റ്റേഡിയത്തില്‍ നടക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ്, കുടുബശ്രീ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.