ഹൈദരാബാദ് ▪️ നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഡോ. ഷേര്‍ലി ഫിലിപ്പ് ലോങ്ങ് ജംപില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.
ഹൈദരാബാദ് ഗച്ചിബൗളി ജിഎംസി ബാലയോഗി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 55-60 വിഭാഗത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡോ. ഷേര്‍ലി ഫിലിപ്പ് ലോങ്ങ് ജംപില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയത്. 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡലും കരസ്ഥമാക്കി.
ചെങ്ങന്നൂര്‍ ഇ.എസ്.ഐ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസറാണ് ഡോ. ഷേര്‍ളി ഫിലിപ്പ്.
ഹരിയാനയില്‍ നടന്ന മാസ്‌റ്റേഴ്‌സ് മീറ്റില്‍ ഡോ. ഷേര്‍ളി 55 വയസിന് മുകളിലുള്ള വിഭാഗം നൂറ് മീറ്റര്‍ ഓട്ടത്തിലും ലോഗ്ജംപിലും സ്വര്‍ണ്ണം നേടിയപ്പോള്‍ 200 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.
ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പി.ടി ഉഷക്ക് ഒപ്പം ആദ്യ ബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷേര്‍ളി ദേശീയ ലോംഗ്ജംപ് ചാംപ്യനും 81-82ല്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് വെങ്കല മെഡലും നേടിയിട്ടുണ്ട്.