നാഷണല്‍ ഗെയിംസില്‍ അമ്പെയ്തില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ മണിപുരിനെ തോല്‍പിച്ചു. വനിത ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം.
പുരുഷന്മാരുടെ 200 മീറ്ററില്‍ അസ്സമിന്റെ അംലാന്‍ ബോര്‍ഗോഹൈന് സ്വര്‍ണം ലഭിച്ചു. 20.55 സേക്കന്‍ണ്ടിലാണ് താരത്തിന്റെ ഫിനിഷ്. നേരത്തെ 100 മീറ്ററില്‍ താരം സ്വര്‍ണം നേടിയിരുന്നു.
ദേശീയം ഗെയിംസില്‍ കേരളത്തിന് രണ്ട് വെളളി മെഡല്‍ കൂടി ഇന്ന് ലഭിച്ചു. പുരുഷന്‍മാരുടെ ഖോഖോയില്‍ കേരള ടീം വെളളി നേടി. ഫൈനലില്‍ മഹാരാഷ്ട്രയോട് കേരള ടീം പോരുതി തോറ്റു. 3026 എന്ന സ്‌കോറിനായിരുന്നു മഹാരാഷട്രയുടെ വിജയം.
വനിതകളുടെ ഭാരോദ്വഹനത്തില്‍ കേരളത്തിന്റെ ആന്‍മരിയ വെളളി നേടി. വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിലാണ് ആന്‍മരിയയുടെ വെളളി നേട്ടം. നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് ഇറങ്ങിയത് കേരളത്തിന് ആശ്വാസമായി. 400 മീറ്റര്‍ മെഡ്‌ലേയില്‍ സജന്‍ ഫൈനലില്‍ പ്രവേശിച്ചു.
പുരുഷന്‍മാരുടെ വാട്ടര്‍ പോളോയില്‍ കേരളം പഞ്ചാബിനെ തോല്‍പ്പിച്ചു. 3.30 നടക്കുന്ന അമ്പൈയ്ത്ത് ഫൈനലില്‍ കേരളം മണിപ്പൂരിനെ നേരിടും. വനിതകളുടെ 200 മീറ്റര്‍ മത്സരത്തിലും. 400 മീറ്റര്‍ ഹര്‍ഡില്‍സിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.