68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും വിതരണം ചെയ്തു.
മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും, നടിക്കുള്ള പുരസ്‌കാരം അപര്‍ണാ ബാലമുരളിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചിക്ക് പകരം ഭാര്യ സിജി സച്ചി പുരസ്‌കാരം ഏറ്റുവാങ്ങി.
വൈകിട്ട് 5ന് വിജ്ഞാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.8 പുരസ്‌കാരങ്ങളാണ് മലയാളത്തിന്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകന്‍ സച്ചി ആണ് മികച്ച സംവിധായകന്‍.
മികച്ച സഹനടനായി ബിജു മേനോന്‍, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മറ്റ് പുരസ്‌കാരങ്ങള്‍.
ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്. രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടി ആശാ പരേഖിനാണ്.
മികച്ച മലയാള സിനിമയായി സെന്ന ഹെഗ്‌ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുത്തപ്പോള്‍ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം നേടി ‘വാങ്ക്’ ശ്രദ്ധ നേടി. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലൂടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്ണനും (എംടി: അനുഭവങ്ങളുടെ പുസ്തകം) തെരഞ്ഞെടുക്കപ്പെട്ടു.
സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ആണ് മികച്ച സിനിമ. ഇതിലൂടെ അപര്‍ണ ബാലമുരളി മികച്ച നടിയായി. ഇതേ സിനിമയിലെ അഭിനയത്തിന് സൂര്യയും ‘തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍’ എന്ന സിനിമയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ പങ്കിട്ടു.