ചെങ്ങന്നൂര്‍: എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗില്‍ മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍.
നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 3.189 ഗ്രാം എംഡിഎംഎ, 0.149 ഗ്രാം ഹാഷിഷ് എന്നിവയുമായി തിരുവന്‍വണ്ടൂര്‍ വില്ലേജില്‍ പ്ലാന്നിക്കുന്നില്‍ വീട്ടില്‍ രജിന്‍ രാജു (28) ആണ് അറസ്റ്റിലായത്.
മയക്കുമരുന്ന് കൈമാറിയവരെപ്പറ്റി അന്വേഷണം ഊര്‍ജിതമാക്കി. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജി. സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി. ശ്യാം, വി. വിനീത്, എച്ച്. താജുദീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി. വിജയലക്ഷ്മി എന്നിവരുമുണ്ടായിരുന്നു.
മദ്യം മയക്കുമരുന്ന് തുടങ്ങിയവയെപ്പറ്റി വിവരം നല്‍കുന്നതിനായി വിളിക്കുക.
ഫോണ്‍: 9400069501, 0479-2451818