പത്തനംത്തിട്ട ഇലന്തൂരിലുണ്ടായ നരബലിയുടെ പശ്ചാതലത്തില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അനില്‍ കൂമാറിന്റെ നരബലിയെന്ന നോവല്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ടയം തിരുവാര്‍പ്പില്‍ നിലനിന്നിരുന്ന നരബലി സമ്പ്രദായത്തിനെപറ്റിയുള്ള നാട്ടറിവില്‍ നിന്നും രൂപപ്പെട്ട ആഖ്യാനമാണ് പുസ്തകം.
ചരിത്രവും ഭാവനയും ചേര്‍ന്നതാണ് കെ. അനില്‍കുമാറിന്റെ പുസ്തകം. ഒരു കാലത്ത് തന്റെ നാട്ടില്‍ നിലനിന്നിരുന്ന നരബലി സമ്പ്രദായവും സാമൂഹ്യ ജീവിതവുമാണ് പുസ്തക വിവരണത്തിലൂടെ പുനര്‍ജനിക്കുന്നത്.
‘നരബലിക്കിടെ രക്ഷപ്പെട്ട ഒരു സ്ത്രീയുണ്ട്. ബലി കൊടുക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ബലിക്ക് ശേഷം കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ അമ്മ കുഞ്ഞിനേയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
അവരെ ചക്കിയമ്മ എന്നാണ് വിളിക്കുന്നത്. ചക്കിയമ്മയുടെ കഴുത്തില്‍ ഇപ്പോഴും വെട്ടിയ പാടുണ്ട്’ അനില്‍ കുമാര്‍ പറയുന്നു. വിശ്വാസം അലിഞ്ഞു ചേര്‍ന്ന ക്രിമിനല്‍ പ്രവര്‍ത്തിയാണ് പത്തനംത്തിട്ടയിലെ സംഭവമെന്നും അനില്‍കുമാര്‍ പറയുന്നു.
കേരളമാകെ നരബലിയുടെ പിന്നാലെ അല്ലെങ്കിലും സമൂഹത്തില്‍ നിന്നും അന്ധവിശ്വാസങ്ങള്‍ പൂര്‍ണമായും ഒഴിഞ്ഞു പോയിട്ടില്ല.