▶️’കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ..’; രാഹുല്‍ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി എം.വി നികേഷ് കുമാര്‍

0 second read
0
432

പാലക്കാട് ▪️ നീല ട്രോളി വിവാദത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദ്യങ്ങളുമായി സിപിഐഎം നേതാവ് എം.വി നികേഷ് കുമാര്‍.

പൊലീസ് റെയ്ഡ് നടന്ന കെപിഎം ഹോട്ടലില്‍ അന്നേ ദിവസം നികേഷ് കുമാറും താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മുറിയും പൊലീസ് പരിശോധിച്ചിരുന്നു.

ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയായിരുന്നു എന്നതടക്കമുള്ള 10 ചോദ്യങ്ങളാണ് നികേഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള നികേഷ് കുമാറിന്റെ 10 ചോദ്യങ്ങള്‍

പാലക്കാട് കള്ളപ്പണം കൊണ്ടു വന്നു എന്ന ആരോപണത്തില്‍ കെ പി എം റിജന്‍സി ഹോട്ടലില്‍ നടന്ന പരിശോധനക്ക് വിധേയരായ ഒരുകൂട്ടം ആളുകളില്‍ ഒരാളാണ് ഞാന്‍.

ഞാന്‍ താമസിച്ച 3007 നമ്പര്‍ മുറി പോലീസ് പരിശോധിച്ചു. പോലീസ് പരിശോധനയ്ക്ക് ടി.വി രാജേഷും ഞാനും അടക്കമുള്ളവര്‍ വിധേയരാകുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ താങ്കള്‍ എവിടെയായിരുന്നു? സംഘര്‍ഷഭരിതമായ സമയങ്ങളില്‍ എന്തുകൊണ്ടാണ് മൗനം അവലംബിച്ചത്? ഇവ സംശയങ്ങളായി തുടരുന്നു.

നോട്ട് നിരോധനം എന്ന ദുരുദ്ദേശകാര്യത്തിന്റെ എട്ടാം വാര്‍ഷികത്തില്‍ കള്ളപ്പണം പെട്ടിയിലാക്കിക്കൊണ്ടുപോവുക ശരിയല്ലല്ലോ. ചോദിക്കുന്നത് നിസ്സാര കാര്യങ്ങള്‍ ആണ്. അതുകൊണ്ടുതന്നെ മറുപടി പ്രതീക്ഷിക്കുകയും ചെയ്യുന്നു

1. പാലക്കാട്ട് കള്ളപ്പണം കൊണ്ടുവന്നു എന്ന വിഷയത്തില്‍ താങ്കള്‍ പുലര്‍ച്ചെ 2.25ന് കോഴിക്കോട് നോര്‍ത്ത് പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് ഫേസ്ബുക് ലൈവ് ചെയ്യുകയുണ്ടായല്ലോ. എന്നാല്‍ കെ പി എം ഹോട്ടലില്‍ ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷം രാത്രി ഏതാണ്ട് പന്ത്രണ്ട് മണി മുതല്‍ ആരംഭിച്ചിരുന്നു. താങ്കളേയും താങ്കള്‍ കൊണ്ടുപോയി എന്ന് ആരോപണം ഉള്ള പണവുമായി ബന്ധപ്പെട്ട് ഇത്ര വലിയ വിവാദം നടക്കുമ്പോള്‍ ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍, താങ്കള്‍ എന്ത് കൊണ്ടാണ് സഞ്ചരിച്ച കാറില്‍ തന്നെയിരുന്ന് നീലപ്പെട്ടി തുറന്ന് ഫേസ്ബുക് ലൈവ് ചെയ്യാതിരുന്നത്? പോലീസ് അന്വേഷിക്കുന്നത് താന്‍ കൊണ്ടുവന്ന നീല ട്രോളി ബാഗ് ആണെങ്കില്‍ ഇതാ ആ ബാഗ്, ബാഗില്‍ ഇന്നയിന്ന സാധനങ്ങളാണ് ഉള്ളത് എന്ന് ലൈവില്‍ പറഞ്ഞിരുന്നെങ്കില്‍ അതാകുമായിരുന്നില്ലേ ഹീറോയിസം? അല്ലെങ്കില്‍ വഴിയില്‍ ഏതെങ്കിലും സ്ഥലത്ത് നിര്‍ത്തി ടെലിവിഷന്‍ ചാനലുകളോട് തത്സമയ ദൃശ്യങ്ങള്‍ എടുത്തുകൊള്ളാന്‍ ആവശ്യപ്പെടാമായിരുന്നില്ലേ? ടെലിവിഷന്‍ ചാനലുകളുടെ എല്ലാ ബ്യൂറോകളും അന്ന് ഉറങ്ങാതെ ഈ വാര്‍ത്തയ്ക്ക് പിന്നില്‍ താങ്കളെയും താങ്കള്‍ കൊണ്ടുപോയ ബാഗുകളേയും തിരയുകയായിരുന്നില്ലേ? പത്തോളം ചാനലുകള്‍ തുടരെത്തുടരെ വിളിച്ചപ്പോള്‍ എന്ത് കൊണ്ടാണ് ഒരു ഫോണ്‍ കോള്‍ പോലും കോഴിക്കോട് എത്തുന്നതു വരെ താങ്കള്‍ എടുക്കാതിരുന്നത്? താങ്കള്‍ കോഴിക്കോട് പോയിരിക്കുകയാണ് എന്ന് കെ പി എം ഹോട്ടലില്‍ ഉണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവും അതുവരെ പറയാത്തത് എന്ത്? ‘ചെവിയടപ്പിക്കുന്ന നിശബ്ദത’ പാലിച്ചത് ‘പണം കൈമാറുന്നത് വരെ’ എന്നാണോ മനസ്സിലാക്കേണ്ടത്?

2. ഫെനി നൈനാന്‍ എന്ന വ്യാജ രേഖാ കേസിലെ ഒന്നാം പ്രതിയാണ് നീല ട്രോളി ബാഗും കറുത്ത മറ്റൊരു ബാഗും വെളുത്ത ഇന്നോവ കാറില്‍ സ്വന്തമായി െ്രെഡവ് ചെയ്ത് കൊണ്ടുപോകുന്നത്. ഫെനി ആ കാറും ബാഗുകളും എങ്ങോട്ടൊക്കെ കൊണ്ടുപോയി? താങ്കളുടെ ഒപ്പം വരാനല്ല ഫെനി ധൃതി പിടിച്ചത് എന്ന് പിന്നീട് ബോധ്യമായി. എന്നിട്ടും എന്തു കൊണ്ടാണ് ബാഗുകള്‍ എടുക്കാനും കടത്താനും ഫെനി വെപ്രാളം കാട്ടിയത്? ബാഗ് മറ്റുള്ളവര്‍ ശ്രദ്ധിക്കുമ്പോള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചതെന്തിന് ?

3. താങ്കള്‍ കെ പി എം ഹോട്ടലില്‍ വന്നത് വെള്ള ഇന്നോവയില്‍. ഒരു നീല ട്രോളി ബാഗും സഹായിയുടേതെന്ന് താങ്കള്‍ പറയുന്ന കറുത്ത വി ഐ പി ബാഗും കയറ്റിയത് താങ്കള്‍ വന്ന ആ കാറില്‍ തന്നെ.പക്ഷെ താങ്കള്‍ കെ പി എമ്മില്‍ നിന്ന് തിരിച്ചു പോയത് വേറെ കാറില്‍ (ഷാഫിയുടേത് എന്ന് താങ്കള്‍ പിന്നീട് പറഞ്ഞു ). കെ പി എമ്മില്‍ നിന്ന് പത്തു മീറ്റര്‍ ( ഗേറ്റിനോട് ചേര്‍ന്നു തന്നെയുള്ള ) പ്രസ് ക്ലബ്ബിന്റെ മുന്നില്‍ വെച്ച് താങ്കള്‍ ഷാഫിയുടെ വണ്ടിയില്‍ നിന്നിറങ്ങി വെള്ള ഇന്നോവയില്‍ കയറി എന്ന് പറയുന്നു. (പത്ത് മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍!) വണ്ടി കെ.ആര്‍ ടവറില്‍ എത്തിയപ്പോള്‍ ‘വെമറ്യ’ അല്ലാത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വണ്ടിയില്‍ കയറി കോഴിക്കോട് പോയി എന്നും പറയുന്നു. എങ്കില്‍ ആദ്യം തന്നെ ബാഗ് വെച്ച വൈറ്റ് ഇന്നോവ കാറില്‍ യൂത്ത് നേതാവിന്റെ വണ്ടി വരെ പോയാല്‍ പോരായിരുന്നോ ? അതല്ല ഷാഫിയുടെ പി എ യോട് സംസാരിക്കാനാണ് ഷാഫിയുടെ വണ്ടിയില്‍ കേറിയത് എങ്കില്‍ ‘വിവാദ പെട്ടികള്‍’ ആ വണ്ടിയില്‍ കയറ്റിയാല്‍ പോരായിരുന്നോ? കണ്‍ഫൂഷന്‍ ആക്കല്ലേ.. സത്യം പറ. വഴിയില്‍ പെട്ടി ഇറക്കുകയും കയറ്റുകയും ചെയ്തത് ഏതെങ്കിലും സി സി ടി വി പിടിച്ചെടുത്തിട്ടുണ്ട് എങ്കില്‍ അതിനുള്ള മുന്‍കൂര്‍ ജാമ്യം ആണോ എവിടെയും കേള്‍ക്കാത്ത ഈ വണ്ടി മാറല്‍ കഥ?

4. ‘കോഴിക്കോട് ഇരിക്കുന്ന എനിക്ക് എങ്ങനെയാണ് പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കഴിയുക ? ഇനി അങ്ങേയ്ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ഒരു പ്രതിനിധിയെ വിട്ടാല്‍ എന്നെ കാണാം ‘ എന്ന് മാതൃഭൂമി ചാനലിലെ അവതാരകനോട് തത്സമയം പറയുന്ന താങ്കള്‍ യഥാര്‍ത്ഥത്തില്‍ അപ്പോഴും കോഴിക്കോട് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. പിടിക്കപ്പെടില്ല എന്ന് വിചാരിച്ച താങ്കള്‍ പച്ചക്കള്ളം ആണ് തട്ടിവിട്ടത്. പാലക്കാട് താന്‍ ഉണ്ടായിരുന്നിട്ടേ ഇല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്തിനാണത്?

5. താങ്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ഇന്നോവ ക്രിസ്റ്റയാണ് എന്ന് ഞാന്‍ അനുമാനിക്കുന്നു, ടൊയോട്ടയിലാണ് സര്‍വീസിങ് എന്നൊക്കെ പറഞ്ഞത് കൊണ്ട്. വണ്ടിക്ക് ‘ഒത്തിരി കംപ്ലയിന്റ്‌സ് ഉണ്ടായിരുന്നു’ എന്നും സര്‍വീസിന് കൊടുത്തു എന്നും പരിശോധനയില്‍ ഷോക്ക് അബ്‌സോര്‍ബറിന് തകരാറും സ്റ്റിയറിങ്ങ് കംപ്ലൈന്റും കണ്ടെത്തി എന്നും പറഞ്ഞു. അറുപതിനായിരം രൂപയാകും വണ്ടി ഇറക്കാന്‍ എന്ന് കേട്ടപ്പോള്‍ ‘തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്തു തന്നാല്‍ മതി’ എന്ന് പറഞ്ഞു. അതിവേഗത്തില്‍ ഓടേണ്ടി വരുന്ന സ്ഥാനാര്‍ഥിയുടെ വണ്ടിയാണ് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്‌തെടുക്കുന്നത്. സ്വന്തം വണ്ടിയില്‍ എന്ത് കൊണ്ട് കോഴിക്കോട് പോയില്ല എന്ന ചോദ്യം ഒഴിവാക്കാനാണോ ഈ കഥ ? കോഴിക്കോട് സ്വന്തം വണ്ടിയില്‍ പോയില്ല, കോഴിക്കോട് എത്തുന്ന നിശ്ചിത സമയം വരെ കോഴിക്കോടിന്റെ കാര്യം മിണ്ടുന്നില്ല,കോഴിക്കോട് എത്തിക്കൊണ്ടിരിക്കുമ്പോള്‍ പാലക്കാട് ഹോട്ടലില്‍ നിന്ന് ഇറങ്ങി വന്നതിനെ തള്ളിപ്പറഞ്ഞു. ഈ മൂന്നുകാര്യങ്ങളും സിനിമാക്കഥയെ വെല്ലുന്ന പദ്ധതിയാസൂത്രണമല്ലേ?

6. ഒരു ട്രോളി ബാഗും കറുത്ത വി ഐ പി ബാഗും ഹാന്‍ഡ് ബാഗും ആണ് കെപിഎം ഹോട്ടലില്‍ നിന്ന് കാറില്‍ കയറ്റിയത് എന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ ഉള്ളതും താങ്കള്‍ പറഞ്ഞതും. സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വരുന്നതിനു മുന്‍പ് പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ ഒരു നീലപ്പെട്ടി പ്രദര്‍ശിപ്പിച്ച് താങ്കള്‍ പറഞ്ഞു ആ നീലപ്പെട്ടിയില്‍ താങ്കളുടേയും സഹപ്രവര്‍ത്തകരുടേയും ഡ്രെസ്സുകളാണെന്ന്. പിന്നീട് പണപ്പെട്ടി പോലെ ഭാരമുള്ള മറ്റൊരു ബാഗ് ദൃഷ്ടിയില്‍ പെട്ടപ്പോള്‍ താങ്കള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറയുന്നു അതിലാണ് സഹപ്രവര്‍ത്തകരുടേ ഡ്രസ്സ് എന്ന്. രണ്ടര മണിക്കൂര്‍ മാത്രം അകലെയുള്ള കോഴിക്കോട്ടേക്ക് പോകാന്‍ തലേ ദിവസം പോകേണ്ട കാര്യമുണ്ടോ? അതോ രാത്രി സഞ്ചരിക്കാനുള്ള മാര്‍ഗ്ഗം ആയാണോ ഈ യാത്രയെ കാണേണ്ടത്?

7. കെ പി എം റിജന്‍സിയില്‍ സ്‌തോഭജനകമായ സംഭവങ്ങള്‍ നടന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയില്‍ അങ്ങ് എന്ത് കൊണ്ടാണ് വരണാധികാരിയായ ജില്ലാ കളക്ടറേയോ ക്രമസമാധാന ചുമതലയുള്ള എസ് പിയേയോ വിളിച്ച് പണപ്പെട്ടി കൊണ്ടുവന്നു എന്ന ആക്ഷേപത്തില്‍ താങ്കളുടെ മറുപടി കൊടുത്ത് അന്വേഷണം അവസാനിപ്പിക്കാതിരുന്നത്? സ്ഥാനാര്‍ഥി എന്ന നിലയില്‍ വരണാധികാരിയെ താങ്കള്‍ ഒരു തവണയെങ്കിലും ആ രാത്രിയില്‍ വിളിച്ചോ? എന്തേ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്ന പരാതി അവര്‍ വ്യാജമായി ഉയര്‍ത്തിയപ്പോള്‍ പോലും പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് അതില്‍ ഇടപെട്ടില്ല? അവരൊക്കെ രാഷ്ട്രീയ നാടകം കളിക്കുകയാണ് എന്ന് താങ്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് ഉത്തരം എങ്കില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് പോലും ശ്രമിക്കാത്തതെന്തേ? ‘എന്റെ സഹോദരിമാരെ ദ്രോഹിക്കുന്നേ’ എന്ന് ടെലിഫോണിലും എഫ് ബി ലൈവിലും പരിസരത്തുള്ള ടി വി ക്യാമറകളിലും താങ്കള്‍ക്ക് വിളിച്ചു കൂവാമായിരുന്നില്ലേ? ചെയ്യാതിരുന്നത് കയ്യില്‍ സുരക്ഷിതമായി കടത്തേണ്ട എന്തോ ഒന്നുണ്ടായിരുന്നു എന്നത് കൊണ്ടാണോ? ഇലക്ഷനില്‍ ജയിക്കാനുള്ള നല്ല രാഷ്ട്രീയ വടി കയ്യില്‍ കിട്ടിയിട്ടും അത് ഉപയോഗിക്കാത്തത് താങ്കള്‍ക്ക് പ്രധാനം കയ്യിലിരിക്കുന്ന മറ്റെന്തോ ആയതു കൊണ്ടാണോ?

8. അഞ്ചാം തീയതി പുലര്‍ച്ചെ കോഴിക്കോട്ട് എത്തിയ താങ്കള്‍ ‘അസ്മ ടവറി’ലാണ് താമസിച്ചത്, ഇടതു വശം ചെരിഞ്ഞാണ് ഉറങ്ങിയത് എന്നൊക്കെ പറഞ്ഞു. രാവിലെ ഡി സി സി പ്രസിഡണ്ട് വിളിച്ച് ‘നീ ഇനിയും എണീറ്റില്ലെടെ’ എന്ന് ചോദിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത് എന്ന് താങ്കളുടെ നവംബര്‍ 7 ന്റെ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുണ്ട് . അതേ വാര്‍ത്താസമ്മേളനതിന്റെ രണ്ടാം ഭാഗത്ത് രാത്രി ‘ഒരു പോള കണ്ണടച്ചിട്ടില്ല’ എന്നും പറയുന്നു. ‘കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ…പേടിച്ചിട്ടാ’ എന്ന ഡയലോഗിടുന്നില്ല. ‘ഒരു പോള കണ്ണടച്ചില്ല’ എന്നൊക്കെ ഡെക്കറേഷന്‍ ഇടാന്‍ പറഞ്ഞതാണ് എന്നെനിക്ക് മനസിലാകും. പക്ഷെ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ ഉറപ്പ് ഇതുവരെ താങ്കള്‍ പാലിക്കാത്തത് എന്തേ ? അസ്മ ടവറില്‍ യഥാര്‍ത്ഥത്തില്‍ താങ്കള്‍ നീലപ്പെട്ടി കൊണ്ടുപോയോ?എന്തേ താങ്കള്‍ അസ്മ ടവറിലെ ദൃശ്യങ്ങള്‍ എക്‌സ്‌ക്ലൂസിവ് ആയി തത്സമയം ടി വിയില്‍ കാണിക്കാന്‍ ശ്രമിച്ച് പെട്ടെന്ന് പിന്‍വാങ്ങി? താങ്കളുടെ നീലപ്പെട്ടി അസ്മ ഹോട്ടലില്‍ കയറിപ്പോകുന്ന രര്േ ദൃശ്യങ്ങള്‍ കാണിക്കും എന്ന് കരുതി. എന്തേ കാണിച്ചില്ല? അസ്മ ടവറിലെ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ഇട്ടാല്‍ മതി എന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഇടാം എന്ന് ഉറപ്പ് നല്‍കിയ താങ്കള്‍ എന്തേ ഇതുവരെ ഗ്രൂപ്പില്‍ പൂര്‍ണ്ണ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തില്ല ?

9. പാലക്കാട് കെ പി എമ്മില്‍ നിന്ന് താങ്കള്‍ പുറപ്പെടുന്നത് 11.05 നാണ്. അത് കഴിഞ്ഞ് ‘വെമറ്യ’ അല്ലാത്ത യൂത്ത് നേതാവിനെ താക്കോല്‍ ഏല്‍പ്പിച്ച് ‘പെട്ടികളും എടുത്ത്’ പുതിയ വണ്ടിയില്‍ പാലക്കാട് നിന്ന് കോഴിക്കോടേക്ക് വിടുമ്പോള്‍ പാതിരാത്രി, കൂരാക്കൂരിരുട്ട്. എന്നിട്ടും താങ്കള്‍ രണ്ടു മണിക്ക് കോഴിക്കോട് എത്തി. താങ്കള്‍ 125 കിലോമീറ്റര്‍ സുരക്ഷിതമായി താണ്ടിയത് വെറും രണ്ട് മണിക്കൂറും ചില്ലറ മിനിറ്റുകളും കൊണ്ട്. ഇടതുപക്ഷം അധികാരത്തിലിരിക്കുന്നത് കൊണ്ട് റോഡുകള്‍ ഒക്കെ ഫുള്‍ കണ്ടീഷന്‍ ആണല്ലേ?

10. പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി ആയിരിക്കെ താങ്കളുടെ കൂടെ എപ്പോഴും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ ഒന്നാം പ്രതിയും മൂന്നാം പ്രതിയും ഉണ്ട്. പ്രചാരണത്തിന് ധീരജ് വധക്കേസിലെ പ്രതികളുണ്ട്. ആറാം പ്രതി സെല്‍ഫി വരെ എടുത്തത് ഇട്ടു. വോട്ടര്‍മാരെ വെല്ലുവിളിക്കുകയാണോ?

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…