ചെങ്ങന്നൂര്‍ ▪️ അഭിഭാഷ ക്ലര്‍ക്കായിരുന്ന നഗരസഭ അധ്യക്ഷ ശോഭാ വര്‍ഗീസ് അഭിഭാഷകയായി.
ഇന്നാണ് ശോഭാ വര്‍ഗീസ് അഭിഭാഷകയായി എന്റോള്‍ ചെയ്തത്.
10 വര്‍ഷത്തോളം ചെങ്ങന്നൂരില്‍ അഡ്വ. മുരളീമനോഹറിന്റെ ഓഫീസില്‍ അഭിഭാഷ ക്ലര്‍ക്കായിരുന്ന ശോഭാ വര്‍ഗീസ് നിയമസേവന രംഗത്തെ പ്രചോദനം മൂലമാണ് നിയമപഠനത്തിലേക്ക് കടന്നത്.
നഗരസഭ തെരെഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അഭിഭാഷ ക്ലര്‍ക്കിന്റെ ജോലി ഒഴിവാക്കിയെങ്കിലും സമയം കണ്ടെത്തി നിയമപഠനം നടത്തുകയായിരുന്നു.
നഗരസഭ 15ാം വാര്‍ഡ് കൗണ്‍സിലര്‍ ആയ ശോഭാ വര്‍ഗീസ് മൂന്നാം തവണയാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ആകുന്നത്. മുന്‍പ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചെങ്ങന്നൂര്‍ സഹകരണ ബാങ്ക് ജനശ്രീ ബ്ലോക്ക് കോഡിനേറ്റര്‍ വൈഎംസിഎ വനിതാ ഫോറം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.