മുംബൈയില്‍ വന്‍ വന്യജീവി കള്ളക്കടത്ത്. എയര്‍ കാര്‍ഗോ വഴി കടത്തുകയായിരുന്ന അപൂര്‍വയിനം ജീവികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി.
കടലാമകള്‍, ആമകള്‍, പെരുമ്പാമ്പ്, പല്ലികള്‍ എന്നിവയുള്‍പ്പെടെ 665 വന്യജീവികളെയാണ് ഡിആര്‍ഐ സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്യജീവി കടത്തുസംഘത്തെ പിടികൂടിയത്. 30 ബോക്‌സുകളിലായിട്ടാണ് 665 ഓളം വന്യ ജീവികളെ പിടികൂടിയത്.
ഏകദേശം മൂന്നര കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന ജീവികളെയാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.