▶️’നിരപരാധിത്വം തെളിയിക്കും’: നടിക്ക് എതിരായ തെളിവുകള്‍ അഭിഭാഷകന് കൈമാറി മുകേഷ്

0 second read
0
637

കൊച്ചി ▪️ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകള്‍ അഭിഭാഷകന് കൈമാറി മുകേഷ്.

നടി പണം ആവശ്യപ്പെട്ടത് ഉള്‍പ്പടെ നിര്‍ണായക രേഖകളാണ് കൈമാറിയതെന്ന് അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു. മുകേഷ് അഭിഭാഷകനുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഡ്വ. ജിയോ പോള്‍ പറഞ്ഞു.

ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല. ആരോപണം മാത്രമാണെന്നും അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും അഭിഭാഷകന്‍ പറഞ്ഞു.

മുകേഷ് കൈമാറിയ രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് മടങ്ങി.

മൂന്നാം തിയതി വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് അഭിഭാഷകനുമായി മുകേഷ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാക്കി.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…