▶️ഇന്ത്യയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് രോഗം

0 second read
0
673

ന്യൂഡല്‍ഹി ▪️ രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ക്ലാസ് 2 എം പോക്‌സ് വൈറസാണ് ഇയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുവാവ് അടുത്തിടെ ഒരു ആഫ്രിക്കന്‍ രാജ്യം സന്ദര്‍ശിച്ചിരുന്നു. യുവാവ് നിലവില്‍ ഐസോലേഷനിലാണെന്നും നില തൃപ്തികരമാണന്നും മന്ത്രാലയം വ്യക്തമാക്കി.

🟧 എന്താണ് മങ്കി പോക്‌സ്

▪️ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം

▪️ നിര്‍മാര്‍ജനം ചെയ്ത വസൂരിയുടെ ലക്ഷണവുമായി സാമ്യം

▪️ ആദ്യമായി രോഗം തിരിച്ചറിഞ്ഞത് ഡെന്‍മാര്‍ക്കില്‍ കുരങ്ങുകളില്‍

▪️ മനുഷ്യരില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത് 1970 ല്‍

▪️ രോഗം സാധാരണയായി കണ്ടുവരുന്നത് മധ്യപടിഞ്ഞാറന്‍ ആഫ്രിക്കയില്‍

🟧 രോഗം പകരുന്ന രീതി

▪️ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും രോഗം പകരും. അണ്ണാന്‍, എലി, കുരങ്ങ് എന്നിവ രോഗവാഹകരാവും.

▪️ രോഗം പടരാനുള്ള സാധ്യത

▪️ ആറ് മുതല്‍ 13 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ കാലം. ചിലപ്പോള്‍ അഞ്ച് മുതല്‍ 21 ദിവസം വരെയും ആകാം. രണ്ട് മുതല്‍ നാല് ആഴ്ചവരെ ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കും.

🟧 രോഗലക്ഷണങ്ങള്‍

▪️ പനി, നടുവേദന, ശക്തമായ തലവേദന, പേശിവേദന

▪️ പനി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടും

▪️ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ സങ്കീര്‍ണമാവും

▪️ പ്രതിരോധത്തന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍

▪️ രോഗലക്ഷണം കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിക്കുക

▪️ മൃഗങ്ങളുമായുള്ള സംസര്‍ഗം കുറയ്ക്കുക

▪️ മാംസാഹാരം നന്നായി വേവിച്ച് മാത്രം ഉപയോഗിക്കുക

▪️ പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കുക

Load More Related Articles
Load More By News Desk
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…