▶️കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം; ജോസ് കെ. മാണിക്ക് തിരുവമ്പാടി നല്‍കാം

0 second read
0
526

🟣 ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നത് മുസ്ലിം ലീഗും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം▪️ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം. കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചര്‍ച്ച നടത്തി.

മുസ്ലിം ലീഗാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് െമാണിയെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഐഎമ്മിനൊപ്പമാണ്.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് രമേശ് ചെന്നിത്തലയും മുന്‍കൈ എടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തല കേരള കോണ്‍?ഗ്രസ് എം നേതാക്കളെ കണ്ടേക്കും. ജോസ് കെ മാണിയുമായി രമേശ് ചെന്നിത്തല ആശയവിനിമയം നടത്തും.

വനനിയമ ഭേദഗതി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്ത് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉള്ള ആശങ്ക കേരള കോണ്‍ഗ്രസ് എമ്മിന് അവഗണിക്കാന്‍ കഴിയുന്നതല്ല.

വനനിയമ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ചത് കേരള കോണ്‍ഗ്രസ് എം ഗൗരവമായാണ് എടുത്തിരിക്കുന്നത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അതൃപ്തി കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.

Load More Related Articles
Load More By News Desk
Load More In EXCLUSIVE

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമല്‍കുമാര്‍ .എന്‍ അന്തരിച്ചു

മാന്നാര്‍▪️ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മാന്നാര്‍ വിഷവര്‍ശേരിക്കര ത…