🟧 45 ദിവസം പ്രായമുള്ള നെല്‍ചെടികളാണ് നശിക്കുന്നത്
ചെങ്ങന്നൂര്‍ ▪️ മോട്ടോര്‍ പമ്പ് നോക്കുകുത്തിയായതോടെ ചിറ്റാറ്റുവയല്‍ പാടശേഖരത്തിലെ ഏക്കര്‍ കണക്കിന് കൃഷി നശിക്കുന്നു.
പുലിയൂര്‍ പഞ്ചായത്തിലെ പേരിശ്ശേരി ചിറ്റാറ്റുവയല്‍ പാടശേഖരത്തിലെ 132 ഏക്കറിലെ നെല്‍ചെടികളാണ് വെള്ളം കയറി നശിക്കുന്നത്.
കനത്തെ മഴയെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞതോടെ 45 ദിവസം പ്രായമുള്ള നെല്‍ചെടികളാണ് നശിക്കുന്നത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ വെള്ളം പുറത്തേക്ക്് പമ്പ് ചെയ്യാന്‍ കഴിയതെ വരുന്നു.
55 കര്‍ഷകരുടെ 132 ഏക്കറോളം കൃഷിയാണ് ഇവിടെയുള്ളത്. ആറുമാസം മുന്‍പേ സ്ഥാപിച്ച മോട്ടോര്‍ പമ്പ് ഏതാനും ആഴ്ചകള്‍ മുമ്പാണ് പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും നിരവധി പ്രാവശ്യം കേടായതോടെ വെള്ളം പമ്പ് ചെയ്യാന്‍ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.
കനത്ത മഴയില്‍ പാടശേഖരങ്ങള്‍ ഉയര്‍ന്നതോടെ നെല്‍ചെടികള്‍ എല്ലാം വെള്ളം കയറിയ നിലയിലാണ്. വെള്ളം വറ്റിക്കാന്‍ കഴിയാതെ വന്നാല്‍ കൃഷി മുഴുവന്‍ നശിച്ചുപോകും എന്നാണ് സ്ഥിതി.
മോട്ടോര്‍ സ്ഥാപിച്ച കമ്പനികളെ അറിയിച്ചെങ്കിലും യാതൊരുവിധ പ്രതികരണവും ഇല്ല. പലപ്രാവശ്യം മോട്ടോര്‍ കേടായപ്പോഴും തല്‍ക്കാലത്തേക്ക് കേടുപാടുകള്‍ മാറ്റിയെങ്കിലും വീണ്ടും രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ മോട്ടോര്‍ കേടാകുന്നത് സ്ഥിരം സംഭവമായി മാറി.
പാടശേഖരത്തില്‍ വെള്ളം കയറ്റുന്നതിനും എടുക്കുന്നതിന് ഉപയോഗിച്ചുകൊണ്ടിരുന്ന പെട്ടിയും പറയും എടുത്തുമാറ്റിയാണ് സര്‍ക്കാര്‍ പദ്ധതി പ്രകാരം പുതിയ മോട്ടോര്‍ സ്ഥാപിച്ചത്.
ആലപ്പുഴ ജില്ലയില്‍ ഇതേ കമ്പനികളാണ് നൂറോളം മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുള്ളത് എന്ന് പറയുന്നു. സ്ഥിരമായി കേടുപാടുകള്‍ സംഭവിക്കുന്ന മോട്ടോര്‍ എടുത്തുമാറ്റി പുതിയ നിര്‍മ്മിക്കാന്‍ പുതിയത് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ അല്ലാത്തപക്ഷം പെട്ടിയും പറയും വെക്കാനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
നെല്‍കൃഷി വെള്ളം കൃഷി നശിച്ചാല്‍ ഭീമമായ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുന്നത്. അടിയന്തിരമായി ബന്ധപ്പെട്ട കൃഷി വകുപ്പ് അധികാരികള്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കണം.