ചെങ്ങന്നൂര്‍ ▪️ സംസ്‌കാരത്തിനായി മകന്റെ മൃതശരീരത്തിനൊപ്പം ആംബുലന്‍സില്‍ യാത്രചെയ്ത മാതാവ് ഹൃദയാഘാതത്തില്‍ മരിച്ചു.
എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം, കൊല്ലംതറ പടിഞ്ഞാറ്റതില്‍ തോമസിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ തോമസ് (85) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിക്ക് നടന്ന മകന്‍ തോമസ് മാത്യുവിന്റെ (55) സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം വസതിയില്‍ നിന്നും പെരിങ്ങിലിപ്പുറത്തെ പള്ളിയിലേക്ക് ആംബുലന്‍സില്‍ പോകുമ്പോഴാണ് നെഞ്ചുവേദന ഉണ്ടായത്. ഉടന്‍തന്നെ മാവേലിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് പെരിങ്ങലിപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
മക്കള്‍ ഐസക് തോമസ്, ജോര്‍ജ് തോമസ്, തോമസ് മത്തായി, മറിയാമ്മ തോമസ്
മരുമക്കള്‍ സൂസി, ലിസി, സുജ, റോയി