കാഞ്ഞങ്ങാട് നവകേരള സദസില്‍ പരാതി പ്രവാഹം തുടരുന്നു.
കാസര്‍കോട് ജില്ലയില്‍ ഇന്ന് മൂന്നു മണ്ഡലങ്ങളിലായി നടുക്കുന്ന നവകേരള സദസില്‍ ഇതുവരെയായി 7500ലധികം പരാതികളാണ് ലഭിച്ചത്.
കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ആണ് ഇന്ന് സദസ്സ് പൂര്‍ത്തിയായത്. തൃക്കരിപ്പൂരില്‍ സദസ്സ് അല്‍പസമയത്തിനകം നവകേരള സദസ് തുടങ്ങും.
നാളെ കണ്ണൂരിലെ പയ്യന്നൂരില്‍ ആണ് ആദ്യ നവകേരള സദസ്. സിപിഎം സ്വാധീന മേഖലകളിലേക്ക് കടന്നതോടെ കൂടുതല്‍ ജന പങ്കാളിത്തമാണ് യാത്രയ്ക്ക് ഉണ്ടായത്.
ഇതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ പേര് എത്തിയത് കാഞ്ഞങ്ങാട്ടെ നവ കേരള സദസ്സിനാണ്. കാഞ്ഞങ്ങാട് നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 2800 ഓളം പരാതികളാണ്.
ഉദുമ, കാസര്‍കോട് മണ്ഡലങ്ങളിലെ നവകേരള സദസിലും പരാതി പ്രവാഹമായിരുന്നു. നിരവധി പേരാണ് അവരുടെ ആവലാതികളുമായി നവകേരള സദസ്സിനെത്തിയത്.