
മാന്നാര്‍ ▪️സദാചാര പോലിസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും മര്‍ദിച്ച കേസില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ അറസ്റ്റില്‍.
മാന്നാര്‍ കുരട്ടിക്കാട് കണിച്ചേരില്‍ കിഴക്കേതില്‍ ബിനീഷ് (37), അക്ബര്‍ മന്‍സിലില്‍ അക്ബര്‍ (35), കുട്ടംപേരൂര്‍ പുളിക്കാശ്ശേരി കണ്ടത്തില്‍ സുമേഷ് (34) എന്നിവരാണ് പിടിയിലായത്.
ഇന്ന് (26) വൈകിട്ട് 3.30ഓടെ കുരട്ടിക്കാട് പാട്ടമ്പലം ക്ഷേത്ര ജംഗ്ഷന് സമീപമാണ് സംഭവം.
തിരുവല്ലയിലുള്ള മാര്‍ക്കറ്റിംഗ് കമ്പനിയുടെ ജീവനക്കാരായ യുവാക്കളെയും യുവതിയെയും ജോലിക്കിടയില്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമിക്കുകയായിരുന്നു.
ആക്രമിക്കപ്പെട്ട യുവാവും യുവതിയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം നടന്ന ഉടന്‍ തന്നെ മൂന്ന് പേരെ കസ്റ്റഡിയെടുത്തെന്നും ഒരാളെ ഉടന്‍ തന്നെ പിടികൂടുമെന്നും സിഐ ജോസ് മാത്യു പറഞ്ഞു.