
ചെങ്ങന്നൂര്‍▪️ നവീകരിച്ച തിരുവന്‍വണ്ടൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ മൂറോന്‍ കൂദാശ 22നും 23നും നടക്കും.
കൂദാശയ്ക്ക് ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
22ന് വൈകിട്ട് 5.30ന് സന്ധ്യാ പ്രാര്‍ത്ഥന, 6.30ന് ദേവാലയ മൂറോന്‍ കൂദാശയുടെ ഒന്നാം ഘട്ടം.
23ന് രാവിലെ 7.15ന് ദേവാലയ മൂറോന്‍ കൂദാശ രണ്ടാംഘട്ടം. 9.30ന് വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന. 11.30ന് പൊതുസമ്മേളനം ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യും.
25ന് രാവിലെ 11ന് വനിതാ സമാജം വാര്‍ഷികം- ഡോ. ടീന .റ്റി എലിസബത്ത് ക്ലാസ് നയിക്കും. 27ന് രാവിലെ 8.15ന് വിശുദ്ധ കുര്‍ബാന. 9.30ന് മുന്‍ വികാരി ഫാ.ഷാജന്‍ കുര്യന്‍ വലിയവീട്ടില്‍ പടിക്കലിന് യാത്രയയപ്പ്.
പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുഗ്രഹ ആശിര്‍വാദത്തോടെ 1900ല്‍ ഒരു സണ്‍ഡേ സ്‌കൂളായി ആരംഭിച്ച് 1928ല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഒരു ഇടവകയായി ഉയര്‍ത്തപ്പെടുകയും 1947ലും 1985ലും പുനര്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു.
ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഇടറുന്ന മനസ്സുകള്‍ക്ക് അഭയസ്ഥാനമായി സ്‌നേഹത്തിന്റെയും ഒരുമയുടെയും കരുതലിന്റെയും ദീപമായി തിരുവന്‍വണ്ടൂര്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയം നിലകൊള്ളുന്നു.
വികാരി ഫാ. ഡോ. തോമസ് ഏബ്രഹാം മലേശ്ശേരില്‍. ട്രസ്റ്റി, ജിജോ കെ. മാത്യു (കറിയാകുട്ടി) കളത്തറയില്‍. സെക്രട്ടറി, പി.ടി ഏബ്രഹാം (രാജു) പുത്തന്‍തറപ്പാട്ട്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ തോമസ് എബ്രഹാം (റെജി) കളീക്കല്‍, ജിജി ഏബ്രഹാം കറുകേലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.