
കോട്ടയം▪️ മലയാളം ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ നാലാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 25ന് കുമരകത്ത് നടക്കും.
സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എം. അനൂപ് റിപ്പോര്‍ട്ടും ട്രഷറാര്‍ അനീഷ് കെ.വി കണക്കും അവതരിപ്പിക്കും.
വൈസ് പ്രസിഡന്റുമാരായ തങ്കച്ചന്‍ പാലാ, ഉദയന്‍ കലാനികേതന്‍, ജോയിന്റ് സെക്രട്ടറിമാരായ ജോവാന്‍ മധുമല, മഹേഷ് മംഗലത്ത്, രാഗേഷ് രമേശന്‍, ഭാരവാഹികളായ ലിജോ ജെയിംസ്, എസ്.ആര്‍ ഉണ്ണികൃഷ്ണന്‍, ജോസഫ് വി.ജെ, സുധീഷ് ബാബു, ബിനു കരുണാകരന്‍, ഫിലിപ്പ് ജോണ്‍, വിനോജ് പി.ജി തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചകഴിഞ്ഞ് ഓണ്‍ലൈന്‍ മീഡിയയുടെ പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തുടര്‍ന്ന് സംഘടനയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.