ചെങ്ങന്നൂര്‍ ▪️ നിയോജകമണ്ഡലത്തിലെ ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസരംഗത്തിന് ആവിഷ്‌കരിച്ച എംഎല്‍എ വിഷന്‍ 2025 ‘ടേണിംഗ് പോയിന്റ്’ പദ്ധതി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ആലപ്പുഴ കാര്‍മ്മല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെയും സഹകരണത്തോടെയാണ് നടന്നത്.
കരുണ വൈസ് ചെയര്‍മാന്‍ ജി. വിവേക് അധ്യക്ഷനായി. കരിയര്‍ ഗുരു ഡോ. വെങ്കിട്ടരാമന്‍ തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചു.
യോഗത്തില്‍ ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശന്‍, വൈസ് പ്രസിഡന്റ് ഷാളിനി രാജന്‍, ഫാ. ജെസ്റ്റിന്‍ ആലുങ്കല്‍ സിഎം ഐ, കരുണ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സോമന്‍ പിള്ള, കെ.എസ് ഗോപിനാഥന്‍, എം.കെ ശ്രീകുമാര്‍, സിബു വര്‍ഗീസ്, പി.എസ് ബിനുമോന്‍, പ്രസാദ് സിത്താര, കെ.പി മനോജ് മോഹന്‍, മധുകുട്ടന്‍, പദ്മജ, ഷീദ് മുഹമ്മദ്, വി.എം ബഷീര്‍, കെ.വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.