ചെങ്ങന്നൂര്‍: പരുമലയിലെ വീട്ടില്‍ നിന്നും കാണാതായ വൃദ്ധ പമ്പയാറ്റില്‍ ചാടിയതായി സംശയം. പുളിക്കീഴ് പോലീസും അഗ്നിരക്ഷാസേനയും അന്വേഷണം ആരംഭിച്ചു.
പരുമല പെരുമനത്ത് വര്‍ഗീസിന്റെ ഭാര്യ സൂസിയെ (65) ആണ് ഇന്ന് പുലര്‍ച്ച മൂന്ന് മുതല്‍ കാണാതായത്.
രാവിലെ എഴുന്നേറ്റ വര്‍ഗീസ് വീടിന്റെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് സൂസിയെ വീട്ടില്‍ കാണാതായ വിവരം അറിയുന്നത്.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവരുടെ മൊബൈല്‍ ഇല്ലിമല പാലത്തില്‍ കണ്ടെത്തിയത്. സൂസിയുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
ഇങ്ങനെ റിംഗ് ചെയ്യിപ്പിച്ച് കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് പാലത്തില്‍ എത്തിയപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്യുന്നശബ്ദം കേട്ടത്. തുടര്‍ന്ന് പാലത്തില്‍ നിന്നും മൊബൈല്‍ കണ്ടെത്തി ഇതോടെയാണ് പമ്പയാറ്റില്‍ ചാടിയതായി സംശയം ഉയര്‍ന്നത്.
പാലത്തിന് താഴെയുള്ള പൈപ്പില്‍ ചവിട്ടിയായ കാല്‍പാടുകളും കണ്ടതായി ഫയര്‍ഫോഴ്‌സ് പറയുന്നു.
ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും പരിശോധന തുടരുന്നു.