
ചെങ്ങന്നൂര്‍▪️ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനാകെ മാതൃകയായെന്ന് മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു.
കിഫ്ബി വഴി 2460 കോടി ഉള്‍പ്പെടെ വിദ്യാലയങ്ങളുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്കായി 5000 കോടി രൂപ ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു.
അങ്ങാടിക്കല്‍ തെക്ക് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ മേഖലയില്‍ ഇത്രയധികം സഹായം ലഭിച്ച മറ്റൊരു കാലയളവില്ലെന്നും പഠന നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാലയ സൗകര്യങ്ങളും പരിസരവും കാത്തു സൂക്ഷിക്കുന്നതിനും അധ്യാപകരും രക്ഷകര്‍ത്താക്കളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു പോലെ ശ്രദ്ധിക്കണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു .
ആര്‍ഡിഡി സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ ശോഭ വര്‍ഗ്ഗീസ്, കെഎസ് സിഎംഎംസി ചെയര്‍മാന്‍ എം.എച്ച് റഷീദ്, എം. ശശികുമാര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി ബാലകൃഷ്ണന്‍, എം.ജി ജയകൃഷ്ണന്‍, ബിപിഒ ജി. കൃഷ്ണകുമാര്‍, മോഹന്‍ കൊട്ടാരത്തുപറമ്പില്‍, ടി.കെ ഇന്ദ്രജിത്ത്, കെ.എച്ച് രാജേഷ്, വി.എസ് സവിത, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം നിശാന്ത് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാകിരണം മിഷന്‍ പദ്ധതിയിലൂടെ കിഫ്ബി ഫണ്ടില്‍ 1.30 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്.