▶️60ന്റെ നിറവില്‍ മന്ത്രി സജി ചെറിയാന്‍; കേക്ക് മുറിച്ച് എസ്.എന്‍.ഡി.പി ആഘോഷം

0 second read
0
612

🟠പാവുക്കര കിഴക്ക് 6188ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഒന്നാമത് ശ്രീനാരായണ കണ്‍വെന്‍ഷന്‍
ഉദ്ഘാടന വേദിയില്‍ മന്ത്രി സജി ചെറിയാന്‍ പിറന്നാള്‍ കേക്ക് മുറിച്ച് യൂണിയന്‍ ചെയര്‍മാന്‍ കെ.എം ഹരിലാലിന് നല്‍കുന്നു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം സമീപം

മാന്നാര്‍▪️ ഷഷ്ടിപൂര്‍ത്തി നിറവില്‍ ശ്രീനാരായണ കണ്‍വെന്‍ഷനില്‍ എത്തിയ മന്ത്രി സജി ചെറിയാന് മാന്നാര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പിറന്നാള്‍ കേക്ക് മുറിച്ച് മധുരം നല്‍കി മന്ത്രിയുടെ പിറന്നാള്‍ ആഘോഷിച്ചു.

മന്ത്രി സജി ചെറിയാന്റെ അറുപതാം പിറന്നാള്‍ ദിനമായ ഇന്നലെ 6188ാം നമ്പര്‍ പാവുക്കര കിഴക്ക് എസ്.എന്‍.ഡി.പി ശാഖയില്‍ ഒന്നാമത് ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോഴായിരുന്നു
എസ്.എന്‍.ഡി.പി മാന്നാര്‍ യൂണിയന്‍ നേതാക്കള്‍ കേക്ക് മുറിച്ച് മന്ത്രിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചത്.

മന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ ആലേഖനം ചെയ്ത കേക്ക് മുറിച്ച് വേദിയിലും സദസിലും വിതരണം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ കെ.എം ഹരിലാല്‍, കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം, ജോ.കണ്‍വീനര്‍ പുഷ്പ ശശികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍, ശാഖാ ഭാരവാഹികള്‍ തുടങ്ങിയവര്‍ മന്ത്രി സജി ചെറിയാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

60 വയസ്സ് പൂര്‍ത്തിയായ ഈ സുദിനത്തിലെ ആദ്യ ചടങ്ങില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Load More Related Articles

Check Also

▶️ചെങ്ങന്നൂര്‍-മുണ്ടക്കയം ബസ് സര്‍വ്വീസ് തുടങ്ങി

ചെങ്ങന്നൂര്‍▪️ പുതിയതായി ആരംഭിച്ച ചെങ്ങന്നൂര്‍-മുണ്ടക്കയം ബസ് സര്‍വ്വീസ് ചെങ്ങന്നൂര്‍ കെഎസ…