
തിരുവല്ല▪️ “ലോകം മുഴുവന്‍ സുഖം പകരുവാന്‍ മിഴികള്‍ തുറക്കുന്ന” പാട്ടുമായി കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് പാടി കയറി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
തിരുവല്ല ബിആര്‍സിയുടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന കൈത്താങ്ങ് 2025ന്റെ ഉദ്ഘാടന വേദിയിലാണ് പാട്ടുപാടിയും കുഞ്ഞുങ്ങളോട് സല്ലപിച്ചും രാമചന്ദ്രന്‍ കടന്നപ്പള്ളി എല്ലാവരുടെയും ഹൃദയം കവര്‍ന്നത്.
സവിശേഷ കഴിവുകളുള്ള കുട്ടികളെ ചേര്‍ത്ത് പിടിക്കുന്ന തിരുവല്ല ബിആര്‍സിയുടെ തനത് പദ്ധതിയായ കൈത്താങ്ങ് 2025ന് പ്രൗഢഗംഭീര തുടക്കം.
നിരണം വൈഎംസിയുടെ സഹകരണത്തോടെ നടന്ന ചടങ്ങ് രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു . സവിശേഷപ്രത്യേകതയുള്ള കുഞ്ഞുങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
കൈത്താങ്ങ് പരിപാടി ഇത്തരമൊരു മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള സഹായത്തിനായി തിരുവല്ല ബി ആര്‍ സി ആരംഭിച്ച പദ്ധതിയാണ് കൈത്താങ്ങ്.
ഭവന സഹായം, ചികിത്സാസഹായം, പഠനോപകരണങ്ങള്‍, ഭിന്നശേഷി ഉപകരണങ്ങള്‍, ഭക്ഷ്യ കിറ്റുകള്‍, ഡയപ്പര്‍ ബാങ്ക്, അക്കാദമിക പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ള സ്വയം തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങി കുഞ്ഞുങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന വിവിധ പരിപാടികളാണ് കൈത്താങ്ങ് പദ്ധതിയില്‍ ഉള്ളത്.
ചടങ്ങില്‍ 58 കുട്ടികള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളും 14 കുട്ടികള്‍ക്കുള്ള ഡയപ്പറുകളും വിതരണം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ വിവിധ വരുമാന മാര്‍ഗ്ഗ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ചടങ്ങില്‍ ക്രമീകരിച്ചിരുന്നു.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉള്ള ബോധവല്‍ക്കരണ ക്ലാസ് ഡോ. അര്‍ച്ചന .ജി നയിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് ജോണ്‍ പുത്തുപള്ളി, ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഷ് എം.ബി, മറിയാമ്മ എബ്രഹാം, നിരണം വൈഎംസിഎ പ്രസിഡണ്ട് കുര്യന്‍ കൂത്തപ്പള്ളി, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ റോയി ടി. മാത്യു, എഇഒ മിനി കുമാരി വി.കെ, ഡോ. പ്രകാശ് പി. തോമസ്, മുണ്ടക്കല്‍ ശ്രീകുമാര്‍, റെയ്‌ന ജോര്‍ജ്, ജോജി പി. തോമസ്, അഡ്വ. എം. ബി നൈനാന്‍, ലിജു മാത്യു, കുര്യാക്കോസ് തോമസ്, ഷാജി മാത്യു, എന്നിവര്‍ സംസാരിച്ചു.
വി.വി സന്തോഷ് ലാല്‍, മുണ്ടക്കല്‍ ശ്രീകുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ റൈന ജോര്‍ജ് എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.