ചെങ്ങന്നൂര്‍ ▪️പാലരുവിയിലെയും വേണാടിലെയും തിരക്കുകള്‍ക്ക് പരിഹാരമായി അനുവദിച്ച 06169/70 കൊല്ലം-എറണാകുളം മെമു എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ട്രെയിന് തിങ്കളാഴ്ച മുതല്‍ ചെറിയനാട് സ്‌റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
തന്റെ മണ്ഡലത്തിലെ മെമുവിന് സ്‌റ്റോപ്പ് ഇല്ലാതിരുന്ന ചെറിയനാടിന് വേണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എം പി നിവേദനം നല്‍കിയിരുന്നു. ചെറിയനാട് സ്‌റ്റോപ്പ് യാത്രക്കാര്‍ക്കുള്ള ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാനമെന്ന് എം.പി പറഞ്ഞു.