
തലശ്ശേരി: മാധ്യമ പ്രവര്‍ത്തകരെ രണ്ടു തട്ടുകളിലായി കാണുന്നത് നീതീകരിക്കാന്‍ ആവില്ലെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെങ്കില്‍ അതിലെ വിഷയങ്ങളും പ്രയാസങ്ങളും എന്താണെന്ന് പഠിക്കാനും ബന്ധപ്പെട്ടവരെ അറിയിക്കാനും തയ്യാറാണെന്ന് വി. ശിവദാസന്‍ എംപി പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം തലശ്ശേരി ഐഎംഎ ഹാളിലെ നാസര്‍ മട്ടന്നൂര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം വര്‍ക്കിങ്ങ് ചെയര്‍മാന്‍ എന്‍.ധനഞ്ജയന്‍ അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ഡോ. മൂസക്കുഞ്ഞ്, ജനകീയ ഡോക്ടര്‍ എ. ജോസഫ്, മുതിര്‍ന്ന പത്രദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കുടുംബ സംഗമം അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാഹി എംഎല്‍എ രമേഷ് പറമ്പത്ത് മുഖ്യാതിഥിയായിരുന്നു.
പത്രപ്രവര്‍ത്തകരുടെ മക്കളില്‍ വിദ്യാഭ്യാസ മേഖലയില്‍ മികവുപുലര്‍ത്തിയ കുട്ടികളെ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍ അനുമോദിച്ചു. ചിത്രകാരന്‍ കെ.കെ.മാരാര്‍ മുഖ്യ പ്രഭാഷണം നടത്തി.
എം.സി. പവിത്രന്‍, എന്‍.ഹരിദാസ്, സജീവ് മാറോളി, ബഷീര്‍ ചെറിയാണ്ടി, അഡ്വ. എം. എസ്.നിഷാദ്, സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് സലിം മൂഴിക്കല്‍, സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയേഷ് ചെറുപുഴ, അഭിലാഷ് പിണറായി, സംഘാടകസമിതി ജന. കണ്‍വീനര്‍ ടി കെ അനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നഗറില്‍ സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികള്‍
സി.ബാബു (പ്രസിഡണ്ട്)
എന്‍. പ്രശാന്ത്, നാസര്‍ വലിയേടത്ത് (വൈസ് പ്രസിഡണ്ടുമാര്‍) ടി.കെ. അനീഷ് (ജനറല്‍.സെക്രട്ടറി)
സന്തോഷ് കൊയിറ്റി, റോമി.പി.ദേവസ്യ (ജോയിന്റ്. സെക്രട്ടറിമാര്‍)
ദേവദാസ് മത്തത്തില്‍ (ട്രഷറര്‍)