▶️ഓഹരി നിക്ഷേപത്തിന്റെ പേരില്‍ 200 കോടി തട്ടി: മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് എംഡി അറസ്റ്റില്‍

0 second read
0
156

കൊച്ചി ▪️ ഓഹരി നിക്ഷേപത്തിന്റെ മറവില്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ എറണാകുളം തൃക്കാക്കര മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു.

വഴക്കാല സ്വദേശി എബിന്‍ വര്‍ഗീസിനെതിരയാണ് നടപടി. ഓഹരിനിക്ഷേപമെന്ന പേരില്‍ 200 കോടിയിലേറെ രൂപയാണ് തട്ടിയത്. മാസ്‌റ്റേഴ്‌സ് ഫിന്‍സെര്‍വ്, മാസ്‌റ്റേഴ്‌സ് കെയര്‍ തുടങ്ങിയ കമ്പനികള്‍ ഉണ്ടാക്കി ജനങ്ങളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തി.

ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്.

കേസിനെ തുടര്‍ന്ന് ദുബായിയിലേക്കു കടന്ന എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡല്‍ഹിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്.

എബിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടേയും പേരിലുള്ള മുപ്പത് കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഓഹരി വ്യാപാരത്തിലൂടെ നിക്ഷേപങ്ങള്‍ക്ക് വന്‍ ലാഭം നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

മാസ്‌റ്റേഴസ് ഫിന്‍സെര്‍വിന്റെ പേരില്‍ മാത്രം 73.90 കോടി രൂപ എബിന്‍ സ്വന്തമാക്കിയതായാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തല്‍. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

 

Load More Related Articles
Load More By News Desk
Load More In BUSINESS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…